കനോലി കനാലിൽ വീണ്ടും പെരുമ്പാമ്പുകൾ
text_fieldsകോഴിക്കോട്: കനോലി കനാലിൽ വീണ്ടും പെരുമ്പാമ്പുകൾ പ്രത്യക്ഷപ്പെട്ടു. ബുധനാഴ്ച പകൽ കാരപ്പറമ്പ് ചെറിയപാലത്തിനോടുചേർന്ന് കരിങ്കൽ കെട്ടിടിഞ്ഞ് കാടുമൂടിയ ഭാഗത്താണ് മൂന്ന് പെരുമ്പാമ്പുകളെ കണ്ടത്. സമീപത്തായി രണ്ട് ഉടുമ്പുകളുമുണ്ടായിരുന്നു. പാമ്പിൻകൂട്ടത്തെ കാണാൻ നിരവധിപേരാണ് ഇവിടേക്കെത്തിയത്. തിങ്കളാഴ്ച രാവിലെയും ഇവിടെ അഞ്ച് പെരുമ്പാമ്പുകളെ കണ്ടെത്തിയിരുന്നു. വൻ ജനാവലി ഇങ്ങോട്ടെത്തി ഗതാഗതമടക്കം തടസ്സപ്പെട്ടതോടെ ഇതിലൊരു പാമ്പിനെ വനംവകുപ്പ് അധികൃതർ പിടികൂടി കാട്ടിലുപേക്ഷിക്കാനായി കൊണ്ടുപോയിരുന്നു. അന്ന് കണ്ടവ തന്നെയാണ് ബുധനാഴ്ച വീണ്ടും പ്രത്യക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. പാമ്പുകൾ ആളുകൾക്ക് ഉപദ്രവമില്ലാതെ അവയുടെ ആവാസ വ്യവസ്ഥയിലാണ് കഴിയുന്നതെന്നും പിടികൂടിയിട്ടില്ലെന്നും കഴിഞ്ഞ ദിവസം ഇവിടെനിന്ന് പാമ്പിനെ പിടികൂടിയ വനംവകുപ്പ് ദ്രുതകർമസേനാംഗം അനീഷ് അത്താണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.