ചോദ്യക്കടലാസ് മാറിയത് അറിഞ്ഞത് പരീക്ഷ തീരാറായപ്പോൾ; 'രണ്ടാം' പരീക്ഷ കഴിഞ്ഞത് രാത്രിയോടെ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം പി.ജി പരീക്ഷയുടെ ചോദ്യക്കടലാസുകൾ മാറിനൽകിയത് അധികൃതർ അറിഞ്ഞത് പരീക്ഷ തീരാറായപ്പോൾ. യഥാർഥ ചോദ്യക്കടലാസ് നൽകി വീണ്ടും നടത്തിയ പരീക്ഷ കഴിഞ്ഞത് രാത്രിയോടെ. ആവശ്യത്തിന് ചോദ്യക്കടലാസുകൾ ഇല്ലാത്തതിനാൽ ഫോട്ടോസ്റ്റാറ്റ് എടുത്താണ് വിതരണം ചെയ്തത്. 2019 അഡ്മിഷൻ എം.എ പൊളിറ്റിക്സിെൻറയും എം.എസ്സി മാത്ത്സിെൻറയും വ്യാഴാഴ്ച നടന്ന ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യക്കടലാസുകളാണ് മാറി നൽകിയത്. മീഞ്ചന്ത ഗവ. ആർട്സ് ആൻറ് സയൻസ് കോളജിൽ പരീക്ഷയെഴുതിയവരെയാണ് അധികൃതർ 'പരീക്ഷിച്ചത്'.
2016 മുതൽ പ്രവേശനം നേടിയവരുടെ ചോദ്യങ്ങളായിരുന്നു വിദ്യാർഥികൾക്ക് ലഭിച്ചത്. ഉച്ചക്ക് 1.30നാണ് പരീക്ഷ തുടങ്ങിയത്. ചോദ്യക്കടലാസ് കിട്ടിയപ്പോൾ തന്നെ പൊളിറ്റിക്സ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾ തെറ്റ് ചൂണ്ടിക്കാണിച്ചിരുന്നു. 'മേഡേൺ അനാലിസിസ്' എന്ന പേപ്പറിൽ പഴയ രീതിയിലുള്ള ചോദ്യക്കടലാസായിരുന്നു കിട്ടിയത്.എന്നാൽ, പരീക്ഷ നടത്തിപ്പുകാർ തെറ്റ് അംഗീകരിക്കാൻ തയാറായില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. 2016ലെ പ്രവേശനത്തിലെ പഴയ രീതിയിലുള്ള പരീക്ഷയിൽ ഉപന്യാസങ്ങളാണ് എഴുതേണ്ടത്. പുതിയ രീതിയിൽ ഒബജക്ടീവ് രീതിയിലടക്കമുള്ള ചോദ്യങ്ങളായിരുന്നു വേണ്ടത്. കിട്ടിയ ചോദ്യക്കടലാസുംവെച്ച് ഉത്തരമെഴുതിയ വിദ്യാർഥികൾക്ക് 4.30ന് പരീക്ഷ തീരാനിരിക്കേ പുതിയ അറിയിപ്പ് വന്നു. ചോദ്യക്കടലാസ് മാറിപ്പോയതായും വീണ്ടും പരീക്ഷയെഴുതണമെന്നുമായിരുന്നു നിർദേശം. എന്നാൽ, ഇതിനായി ആവശ്യത്തിന് ചോദ്യകടലാസുണ്ടായിരുന്നില്ല. ഒടുവിൽ പകർപ്പെടുത്ത് നൽകി.
രഹസ്യമായി സൂക്ഷിക്കേണ്ട ചോദ്യക്കടലാസുകളാണ് പകർപ്പെടുക്കാൻ െകാണ്ടുപോയത്. ഒടുവിൽ നീണ്ട ആറു മണിക്കൂർ പരീക്ഷയെഴുതി വിദ്യാർഥികൾ ക്ഷീണിതരായി. 2019ൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ പരീക്ഷയാണ് വൈകി നടക്കുന്നത്. ഒന്നും രണ്ടും സെമസ്റ്ററുകളടങ്ങിയ ആദ്യ വർഷം എട്ട് പേപ്പറുകളാണുള്ളത്.
കൂട്ടത്തോൽവിയെന്ന് പരാതി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ നാലാം സെമസ്റ്റർ ബിരുദ പരീക്ഷഫലത്തിൽ പരാതികളുമായി വിദ്യാർഥികൾ. പരീക്ഷക്ക് ഹാജരായില്ലെന്ന മാർക്ക്ലിസ്റ്റാണ് കിട്ടിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു. കഴിഞ്ഞ മൂന്ന് സെമസ്റ്ററിലും എല്ലാ വിഷയങ്ങളിലും ജയിച്ചവർ നാലാം സെമസ്റ്ററിൽ അഞ്ച് പേപ്പറുകളിൽ വരെ തോറ്റതായാണ് രേഖപ്പെടുത്തിയത്. പുനർമൂല്യനിർണയം നടത്തണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. കുട്ടത്തോൽവി സംബന്ധിച്ച് നിരവധി പരാതികളാണ് സർവകലാശാലയിൽ കിട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.