ലൈംഗികാതിക്രമ കേസിൽ ക്വട്ടേഷൻ തലവൻ അറസ്റ്റിൽ
text_fieldsകോഴിക്കോട്: ക്വട്ടേഷൻ തലവനടക്കമുള്ള സംഘം ലൈംഗികാതിക്രമ കേസി ൽ പൊലീസ് പിടിയിലായി. സംഘത്തലവൻ പന്നിയങ്കര സ്വദേശിയായ നൈനൂക്കിനെയും (40) കൂട്ടാളികളെയുമാണ് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നൈനൂക്കും കൂട്ടാളികളായ നിഷാദ്, സാജർ, ജാസിം എന്നിവരും ചേർന്ന് കയറിപ്പിടിക്കുകയും ലൈംഗികമായി ആക്രമിക്കുകയുമായിരുന്നു.
തടയാൻ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. സംഭവശേഷം പന്നിയങ്കരയിലെ വീട്ടിൽ ഒളിച്ചിരുന്ന നൈനൂക്കിനെയും കൂട്ടുകാരെയും തേടി പൊലീസ് എത്തിയെങ്കിലും ഇയാൾ വീടിന്റെ വാതിൽ തുറക്കാൻ തയാറാവാതെ ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയും ആയുധവുമായി പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു.
തുടർന്ന് ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നിർദേശ പ്രകാരം ടൗൺ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രനും സംഘവും വാതിൽ ചവിട്ടിത്തുറന്ന് പ്രതിയെയും കൂട്ടാളികളെയും സാഹസികമായി കീഴ്പ്പെടുത്തി. ടൗൺ സബ് ഇൻസ്പെക്ടർമാരായ ജിബിൻ ജെ. ഫ്രഡി, മുഹമ്മദ് സിയാദ്, പന്നിയങ്കര എസ്.ഐ കിരൺ, മനോജ് എടയടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജേഷ് കുമാർ, ബിനിൽകുമാർ, ബഷീർ, സുജിത്ത്, പ്രവീൺകുമാർ, ജിതിൻ, ബിനുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ചില പൊലീസുകാർക്ക് പരിക്കേറ്റതായും ഇവർ ബീച്ചാശുപത്രിയിൽ ചികിത്സയിലാണെന്നും ഡിപ്പാർട്ട്മെന്റ് വാഹനം തകർത്തതിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.