ഖുർആൻ കാലാനുസൃതമായി വായിക്കപ്പെടണം -ഡോ. കെ.ടി. ജലീൽ
text_fieldsകോഴിക്കോട്: അതിസൂക്ഷ്മ അർഥതലങ്ങളും വിപുല വ്യാഖ്യാനങ്ങൾക്ക് സാധ്യതയുള്ള മഹത്തായ ആശയങ്ങളും ഉൾക്കൊള്ളുന്ന ഖുർആനിനെ കാലികമായി വായിക്കപ്പെടണമെന്ന് ഡോ. കെ.ടി. ജലീൽ എം.എൽ.എ. കാലിക്കറ്റ് സർവകലാശാല അറബി പഠന വിഭാഗം അന്താരാഷ്ട്ര സെമിനാറിനൊപ്പം സംഘടിപ്പിച്ച പരിപാടിയിൽ ആദ്യ അറബി വിഭാഗം തലവനും ഉർദു പണ്ഡിതനുമായ പ്രഫ. ഇഹ്തിശാം അഹമ്മദ് നദ്വി പരിഭാഷ നിർവഹിച്ച ഖുർആന്‍റെ നാല് വാല്യത്തിലുള്ള സമ്പൂർണ ഉർദു വിവർത്തനത്തിന്‍റെയും വിശദീകരണത്തിന്‍റെയും പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അപരിഷ്കൃതവും അശാസ്ത്രീയവുമായി ഖുർആനിനെ വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും കൊണ്ടാണ് ഇസ്‍ലാം തെറ്റിദ്ധരിക്കപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഫ. കെ.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. വീരാൻ മൊയ്തീൻ, ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, ഡോ. വി. മുഹമ്മദ്, ഡോ. അഹമ്മദ് ഇസ്മയിൽ ലബ്ബ എന്നിവർ പരിഭാഷയുടെ നാലു വാല്യങ്ങൾ ഏറ്റുവാങ്ങി. ഡോ. റഹ്മത്തുല്ല പുസ്തക പരിചയം നിർവഹിച്ചു.
പ്രഫ. സഫിയാബി, പ്രഫ. നിസാറുദ്ദീൻ, പ്രഫ. ജാഹിർ ഹുസൈൻ, പ്രഫ. മുജീബ് റഹ്മാൻ, പ്രഫ. മുഹമ്മദ് ബഷീർ, പ്രഫ. അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. അറബി വിഭാഗം തലവൻ ഡോ. മൊയ്തീൻ കുട്ടി സ്വാഗതവും ഡോ .അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.