രാധ ടീച്ചർക്ക് വേണം, നാടിന്റെ കൈത്താങ്ങ്
text_fieldsകൂട്ടാലിട: മൂന്ന് പതിറ്റാണ്ടുകാലം പതിനായിരക്കണക്കിന് കുട്ടികൾക്ക് വിദ്യ പകർന്നു നൽകിയ അധ്യാപികക്ക് ശിഷ്യഗണങ്ങളുടേയും നാടിന്റെയും കൈത്താങ്ങ് വേണം. കൂട്ടാലിട പ്രതിഭ കോളജിലെ മലയാളം അധ്യാപികയായിരുന്ന പാലോളിയിലെ കുന്നത്ത് രാധ ടീച്ചറാണ് ആറ് വർഷത്തോളമായി പക്ഷാഘാതം പിടിപെട്ട് ചികിത്സയിലുള്ളത്. ശസ്ത്രക്രിയ നടത്തിയാൽ രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
15 ലക്ഷം രൂപയാണ് ചികിത്സചെലവ് കണക്കാക്കുന്നത്. ഈ തുക കണ്ടെത്താൻ ടീച്ചറിന്റെ കുടുംബത്തിന് സാധിക്കാത്തതിനാൽ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പഴയകാല സഹപ്രവർത്തകരും പൂർവ വിദ്യാർഥികളും ഉദ്യമത്തിൽ പങ്കാളികളാണ്.
ചികിത്സസഹായം സ്വരൂപിക്കാൻ കേരള ഗ്രാമീൺ ബാങ്ക് കൂട്ടാലിട ശാഖയിൽ കമ്മിറ്റി അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40144101075126, IFSC -KLGB0040144, ഗൂഗിൾ പേ-8086437316. കമ്മിറ്റി ഭാരവാഹികൾ : വാർഡ് അംഗം കെ.കെ. ഷംന (ചെയർ.), ഇ. സുരേഷ് (കൺ.), ഇ.കെ. സുരേഷ് കുമാർ (ട്രഷ.). ഫോൺ: 6238946309.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.