സി.എച്ച് മേൽപാലത്തിനടിയിലെ വഴി അടക്കാൻ വീണ്ടും റെയിൽവേ ഉദ്യോഗസ്ഥർ
text_fieldsകോഴിക്കോട്: സി.എച്ച് മേൽപാലത്തിനടിയിൽ വഴിയടക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ സാമഗ്രികളിറക്കി. ചൊവ്വാഴ്ച രാവിലെയാണ് ഇരുമ്പ് കമ്പികൾ ഉൾപ്പെടെയുള്ളവ ഇറക്കിയത്. ശക്തമായ പ്രതിഷേധത്തെ മറികടന്ന് കഴിഞ്ഞ ജനുവരിയിൽ ഉദ്യോഗസ്ഥർ ഇരുമ്പ് ഷീറ്റുകൊണ്ട് മറച്ച് വഴിയടച്ചിരുന്നു. ഇരുഭാഗത്തുനിന്നും ആളുകൾക്ക് പ്രവേശിക്കാൻ കഴിയാത്തവിധമായിരുന്നു അടച്ചുകെട്ടിയത്. യാത്ര നിരോധിച്ചുള്ള ബോർഡും സ്ഥാപിച്ചു.
എന്നാൽ, അടച്ചുകെട്ടിയത് തകർത്ത് ആളുകൾ റെയിൽ മുറിച്ചുകടന്ന് യാത്ര ചെയ്തിരുന്നു. റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥർ പതിവായി പരിശോധന നടത്തുകയും നിയമലംഘനത്തിന് 200 രൂപ വരെ പിഴയീടാക്കുകയും ചെയ്തിരുന്നു. ശിക്ഷ മറികടന്നാണ് ആളുകൾ യാത്ര ചെയ്തത്. കാൽനടക്കാരായിരുന്നു ആദ്യമാദ്യം റെയിൽ മുറിച്ചു കടന്നിരുന്നതെങ്കിൽ നിലവിൽ സൈക്കിളുമായി യാത്രക്കാർ റെയിൽ മുറിച്ചു കടക്കുന്നതും ഏറി. ഇത് കൂടുതൽ അപകടസാധ്യതക്കിടയാക്കുകയാണെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ വിശദീകരണം. കാൽനടക്കാരെ സംബന്ധിച്ച് ഏറെ ചുറ്റിവളഞ്ഞ് യാത്രചെയ്യണമെന്നതിനാലാണ് റെയിൽ മുറിച്ചുകടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.