കൊടുവള്ളി മേഖലയിൽ മഴയിൽ നാശം
text_fieldsകൊടുവള്ളി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങുകയും കൃഷിവിളകൾ നശിക്കുകയും ചെയ്തു. കിഴക്കോത്ത് പരപ്പാറയിൽ കനത്ത മഴക്കിടെ മാവ് റോഡിൽ മുറിഞ്ഞുവീണു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ബൈക്ക് യാത്രികനും ബസും ഉൾപ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിന്റെ മറുവശത്ത് വീടിന്റെ ചുറ്റുമതിൽ ഭാഗികമായി തകർന്നു. മറ്റൊരു വീടിന് മുകളിലേക്കും മരത്തിന്റെ ശിഖരങ്ങൾ പതിച്ചു. രണ്ടു വൈദ്യുതി തൂണുകളും ലൈനും തകർന്നു. നരിക്കുനിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി. കനത്ത മഴയിൽ പൂനൂർ പുഴയുടെ പാർശ്വഭിത്തി ഇടിഞ്ഞുതകർന്നു.
പുഴക്കു സമീപം താമസിക്കുന്ന മടവൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ മൂന്നാംപുഴക്കൽ മുഹമ്മദ് കോയയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. വാവാട് എരഞ്ഞോണ തൈപ്പൊയിൽ റോഡിൽ തെങ്ങ് വൈദ്യുതി ലൈനുകൾക്ക് മുകളിൽ പൊട്ടിവീണ് വൈദ്യുതി തൂൺ തകർന്നു. കനത്ത മയിൽ വാവാട് സെന്റർ വെള്ളറമ്മൽ റോഡ് വെള്ളത്തിൽ മുങ്ങി. കൃഷിയിടങ്ങളിലും വെളളം കയറി. വാവാട് തെക്കെ ഇടക്കനി -വടക്കതൊടുകയിൽ റോഡിൽ കനത്ത മഴയിൽ വെള്ളം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.