Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ: ഓവുചാലുകൾ...

മഴ: ഓവുചാലുകൾ ശനിയാഴ്ചക്കകം വൃത്തിയാക്കണം

text_fields
bookmark_border
drainage
cancel

കോ​ഴി​ക്കോ​ട്: എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഓ​വു​ചാ​ലു​ക​ൾ മേ​യ് 25ന​കം ത​ട​സ്സ​ങ്ങ​ൾ നീ​ക്കി വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം. ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്ങി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം. ചെ​റി​യ ക​നാ​ലു​ക​ളും തോ​ടു​ക​ളും ത​ട​സ്സ​ങ്ങ​ൾ നീ​ക്കി മ​ഴ​വെ​ള്ളം ഉ​ൾ​ക്കൊ​ള്ളാ​നാ​കും വി​ധം സ​ജ്ജ​മാ​ക്ക​ണം. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ എ​ല്ലാ ത​ര​ത്തി​ലു​ള്ള ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വെ​ക്ക​ണംമ​ഴ ആ​രം​ഭി​ക്കു​ന്ന​ത് മു​ത​ൽ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലും നി​ർ​ബ​ന്ധ​മാ​യും 24 മ​ണി​ക്കൂ​ർ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങ​ണ​മെ​ന്നും യോ​ഗം നി​ർ​ദേ​ശി​ച്ചു. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ സ​ബ്ക​ല​ക്ട​ർ ഹ​ർ​ഷി​ൽ ആ​ർ മീ​ണ, ഡി.​സി.​പി അ​നു​ജ് പാ​ലി​വാ​ൽ, കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്.​പി ഡോ. ​അ​ര​വി​ന്ദ് സു​കു​മാ​ർ, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ എ​സ്. സ​ജീ​ദ്, വ​കു​പ്പ് മേ​ധാ​വി​ക​ൾ പ​ങ്കെ​ടു​ത്തു.

പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ

  • വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ വി​നോ​ദ​സ​ഞ്ചാ​രം, ഭീ​ഷ​ണി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്തി​വെ​ക്ക​ണം
  • കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണാ​ൽ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച് കെ.​എ​സ്.​ഇ.​ബി ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ണം
  • ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ​ക്കാ​യി ക​ണ്ടെ​ത്തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ്, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​ർ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം
  • ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന മ​ര​ങ്ങ​ളും ചി​ല്ല​ക​ളും മേ​യ് 25ന് ​മു​മ്പ് മു​റി​ച്ചു മാ​റ്റ​ണം
  • ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ല്ലാ ജി​ല്ല ഓ​ഫി​സ​ർ​മാ​രും നോ​ഡ​ൽ ഓ​ഫി​സ​റെ നി​യ​മി​ക്ക​ണം
  • ദു​ര​ന്ത​സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ൾ, അ​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പ​ട്ടി​ക എ​ന്നി​വ ത​യാ​റാ​ക്ക​ണം
  • ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക ഉ​ട​ൻ ന​ൽ​ക​ണം.
  • ക്യാ​മ്പു​ക​ളി​ലും ദു​ര​ന്ത​മേ​ഖ​ല​യി​ലും പൊ​ലീ​സ് പ​ട്രോ​ളി​ങ് ഉ​റ​പ്പാ​ക്ക​ണം
  • റോ​ഡ് പ​ണി കാ​ര​ണം ഉ​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
  • ഏ​തെ​ല്ലാം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ പ​നി, മ​ഞ്ഞ​പ്പി​ത്ത കേ​സു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ഓ​രോ ദി​വ​സ​വും റി​പ്പോ​ർ​ട്ട്‌ ന​ൽ​ക​ണം
  • ക​ട​ലാ​ക്ര​മ​ണ, തീ​ര​ശോ​ഷ​ണ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി ജ​ല​സേ​ച​ന​വ​കു​പ്പ് വി​വ​രം കൈ​മാ​റ​ണം. ക​ട​ൽ​ഭി​ത്തി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണം
  • മ​ഴ​ക്കാ​ല​ത്തെ വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ അ​ത​ത് പ്ര​ദേ​ശ​ത്തെ ടാ​സ്ക് ഫോ​ഴ്സി​നെ നി​യോ​ഗി​ക്ക​ണം
  • കെ.​എ​സ്.​ഇ.​ബി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളു​ടെ​യും അ​ല​ർ​ട്ട് ലെ​വ​ലു​ക​ൾ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റെ അ​റി​യി​ക്കേ​ണ്ട​തും തു​റ​ക്കു​ന്ന​തി​ന് മു​ൻ​കൂ​ട്ടി അ​നു​മ​തി തേ​ടു​ക​യും വേ​ണം
  • ഫി​ഷ​റീ​സ് വ​കു​പ്പ് ക​ട​ൽ​ക്ഷോ​ഭം സം​ബ​ന്ധി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ഹാ​ർ​ബ​റു​ക​ൾ, ഫി​ഷ് ലാ​ൻ​ഡി​ങ് സെ​ന്റ​റു​ക​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ, തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്ക​ണം
  • ക​ട​ലാ​ക്ര​മ​ണം, തീ​ര​ശോ​ഷ​ണം എ​ന്നി​വ നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ഉ​ള്ള സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യും വേ​ണം
  • കാ​ല​വ​ർ​ഷം ബാ​ധി​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ കാ​റ്റി​ൽ അ​നി​മ​ൽ റെ​സ്ക്യൂ സി​സ്റ്റം എ​ന്ന ആ​ർ.​ആ​ർ.​ടി രൂ​പ​വ​ത്ക​രി​ക്ക​ണം
  • സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ്, കു​ട്ടി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം
  • റോ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ളും അ​പ​ക​ട​ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ളും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (റോ​ഡ്സ്) നീ​ക്കം ചെ​യ്യ​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleaninginDrainageKozhikode News
News Summary - Rain: Drains should be cleared by Saturday
Next Story