Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ; മീൻപിടുത്തം തകൃതി

മഴ; മീൻപിടുത്തം തകൃതി

text_fields
bookmark_border
fishing
cancel
camera_alt

ക​ല്ലൂ​രി​ൽ​നി​ന്ന് പി​ടി​ച്ച മ​ത്സ്യം

Listen to this Article

പാലേരി: മഴ കനത്തതോടെ ചെറുപുഴയോരത്തും വയലിലും തോടുകളിലും മീൻപിടുത്തം തകൃതി. വല, ചൂണ്ടൽ, ഒറ്റൽ, കൂട് എന്നിവ ഉപയോഗിച്ചാണ് മീൻപിടുത്തം. കഴിഞ്ഞദിവസം കല്ലൂർ പാറക്കടവത്ത് താഴെ പുഴയിൽനിന്നും സലാം കൂത്താളിയുടെയും സംഘത്തിന്റെയും വലയിൽ കുടുങ്ങിയത് 10 കിലോ തൂക്കമുള്ള മൂന്നു കട്ടില മത്സ്യങ്ങളാണ്.

കൂടാതെ കൈച്ചിൽ, പരൽ, കടു, മുഷു, ആരൽ, മലഞ്ഞിൽ എന്നീ മീനുകളും ധാരാളം ലഭിക്കുന്നുണ്ട്. കുട്ടികൾ ഉൾപ്പെടെ മീൻപിടുത്തത്തിൽ പങ്കാളികളാകുന്നുണ്ട്. അടിയോട്ടിൽ മൂസ്സ, ഏറ്റുമ്മൽ സന്തോഷ്‌, കള്ളങ്കകണ്ടി ഇബ്രാഹിം, എ. ലിനീഷ്, മുണ്ടത്തല മൂസ എന്നിവർ ചേർന്നാണ് കട്ടിലയെ വലയിൽ ആക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainFishing
News Summary - rain; Fishing shaft
Next Story