മഴ ശക്തം; ദേശീയപാതയിൽ പല ഇടങ്ങളിലും വെള്ളം കയറി
text_fieldsതാഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി
കൊടുവള്ളി: ബുധനാഴ്ച ഉച്ചക്ക് ശേഷം തുടങ്ങിയ ശക്തമായ മഴയെ തുടർന്ന് ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങുകയും ചെയ്തു. പാലക്കുറ്റി, സൗത്ത് കൊടുവള്ളി, വാവാട്, മണ്ണിൽ കടവ്, വാരിക്കുഴിത്താഴം, പനക്കോട്, കൊടുവള്ളി ആർ.ഇ.സി റോഡ് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ശക്തമായ മഴവെള്ളത്തോടൊപ്പം റോഡിലേക്ക് കല്ലും ചളിയുമെല്ലാം ഒലിച്ചെത്തി. ദേശീയപാത 766ൽ വാവാട് ഇരുമോത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കളരാന്തിരി പട്ടിണിക്കരയിൽ മഴയിൽ തോട് കവിഞ്ഞൊഴുകി പി.കെ. സുലൈമാൻ ഹാജി, പി.കെ. അയമ്മദ് കുട്ടി എന്നിവരുടെ വീടുകളിൽ വെള്ളം കയറി. കൊടുവള്ളി കെ.എം.ഒ ആർട്സ് സയൻസ് കോളജിനോട് ചേർന്ന സംരക്ഷണ ഭിത്തിയും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.