വ്യവസായ വകുപ്പ് ഈ വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങും -മന്ത്രി പി രാജീവ്
text_fieldsരാമനാട്ടുകര: 2022-23 സംരംഭക വർഷമായി സർക്കാർ ആചരിക്കുകയാണെന്നും ഒരു ലക്ഷം സംരംഭങ്ങൾ ഈ വർഷം തുടങ്ങുകയാണ് വ്യവസായ വകുപ്പിൻ്റെ ലക്ഷ്യമെന്നും വ്യവസായ - നിയമ- കയർ വകുപ്പു മന്ത്രി പി രാജീവ് പറഞ്ഞു. രാമനാട്ടുകരയിൽ അഡ്വാൻസ്ഡ് ടെക്നോളജി പാർക്കിൽ സ്റ്റാൻഡാർഡ് ഡിസൈൻ ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങൾ ബദലാകണമെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ഈ വർഷം 21 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി.കോഴിക്കോട് കേന്ദ്രമാക്കി മലബാറിൻ്റെ വ്യവസായ വികസനത്തെ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ വി.കെ.സി. മമ്മദ് കോയ മുഖ്യാതിഥിയിരുന്നു. രാമനാട്ടുകര നഗരസഭാധ്യക്ഷ ബുഷറ റഫീഖ്, കൗൺസിലർമാരായ കെ.എം. യമുന, സി. ഗീത, വിവിധ രാഷ്ടീയപ്പാർട്ടി പ്രതിനിധികളായ ടി. രാധാഗോപി, മുരളി മുണ്ടേങ്ങാട്ട്, കെ. സുരേഷ്, പി.സി. അഹമ്മദുകുട്ടി, നാരങ്ങയിൽശശിധരൻ, ബഷീർ കുണ്ടായിത്തോട്, കെ. വീരാൻ കുട്ടി, എം. മുസ്തഫ, ബഷീർ പാണ്ടികശാല, കെ.ആർ.എസ് മുഹമ്മദ് കുട്ടി, ഭാസിത് എന്നിവർ സംസാരിച്ചു. കിൻഫ്ര മാനേജിംഗ് എഡിറ്റർ സന്തോഷ് കോശി തോമസ് സ്വാഗതവും ജനറൽ മാനേജർ ഡോ.ടി ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.
ഐ.ടി. അടിസ്ഥാന വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് രണ്ടേക്കർ സ്ഥലത്ത് അഡ്വാൻസ്ഡ് ടെക്നോനോളജി പാർക്ക് നിർമ്മിച്ചത്. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ മൂന്നാമത്തെ പാർക്കാണിത്. 6 നിലകളിൽ 1.15 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഫാക്ടറി നിർമ്മിച്ചിരിക്കുന്നത്. 1000 ആളുകൾക്ക് നേരിട്ടും 2000 പേർക്ക് പരോക്ഷമായും ഇതിലൂടെ തൊഴിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.