Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറാം​സ​ർ പ​ദ​വി​:...

റാം​സ​ർ പ​ദ​വി​: കോട്ടൂളി തണ്ണീർത്തട സംരക്ഷണത്തിന് വഴിയൊരുങ്ങുന്നു

text_fields
bookmark_border
Kootuli
cancel
camera_alt

കോ​ട്ടൂ​ളി ത​ണ്ണീ​ർ​ത്ത​ട​ത്തി​ന്റെ ഭാ​ഗ​മാ​യ ക​ളി​പ്പൊ​യ്ക

കോ​ഴി​ക്കോ​ട്: പ്ര​ത്യേ​ക സം​ര​ക്ഷ​ണം ല​ഭി​ക്കേ​ണ്ട റാം​സ​ർ പ​ദ​വി​യു​ള്ള ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കോ​ട്ടൂ​ളി​യെ​യും ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള സം​സ്ഥാ​ന ത​ണ്ണീ​ർ​ത്ത​ട സാ​​ങ്കേ​തി​ക സ​മി​തി​യു​ടെ തീ​രു​മാ​നം ന​ഗ​ര​ത്തി​ന് പ്ര​തീ​ക്ഷ​യാ​വു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി പ​രി​സ്ഥി​തി പ്രേ​മി​ക​ളു​ടെ ആ​വ​ശ്യ​മാ​ണ് കോ​ട്ടൂ​ളി​ മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണം. ന​ഗ​ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം കൈ​യേ​റ്റ​വും അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ങ്ങ​ളു​മു​ള്ള ഭാ​ഗം കൂ​ടി​യാ​ണി​ത്.

കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലെ കോ​ട്ടൂ​ളി, വേ​ങ്ങേ​രി, ചേ​വാ​യൂ​ർ എ​ന്നീ വി​ല്ലേ​ജു​ക​ളി​ലാ​യി 250 ഏ​ക്ക​റി​ല​ധി​കം വി​സ്തൃ​തി​യി​ലു​ള്ള ഈ ​മേ​ഖ​ല​യെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ന്റെ ജ​ല അ​റ ആ​യാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ വ​ലി​യൊ​രു ഭാ​ഗം നി​ക​ത്തി​ക്ക​ഴി​ഞ്ഞു. റാം​സ​ർ പ​ദ​വി കി​ട്ടു​ന്ന​തോ​ടെ അ​ന്താ​രാ​ഷ്ട്ര സ​ഹാ​യ​ങ്ങ​ളും പ്ര​ത്യേ​ക സം​ര​ക്ഷ​ണ​വും ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 1971ൽ ​ഇ​റാ​നി​ലെ റാം​സ​റി​ൽ അ​ന്താ​രാ​ഷ്ട്ര ഉ​ച്ച​കോ​ടി​യി​ലാ​ണ് ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ച​ത് എ​ന്ന​തി​നാ​ലാ​ണ് ഈ ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ന്ന​വ​യു​ടെ ലി​സ്റ്റി​ന് റാം​സ​ർ പ​ട്ടി​ക എ​ന്ന് പേ​രു​വ​ന്ന​ത്.

ദേ​ശീ​യ നീ​ർ​ത്ത​ട സം​ര​ക്ഷ​ണ പ​രി​പാ​ടി അ​നു​സ​രി​ച്ച് ദേ​ശീ​യ​ത​ല​ത്തി​ൽ ക​ണ്ടെ​ത്തി​യ 115 ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട കേ​ര​ള​ത്തി​ലെ ഏ​ഴ് ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ൽ ഒ​ന്നാ​യ കോ​ട്ടൂ​ളി​യെ സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​നം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്. സം​സ്ഥാ​ന ത​ണ്ണീ​ർ​ത്ത​ട സാ​​ങ്കേ​തി​ക സ​മി​തി ശി​പാ​ർ​ശ മു​ഖ്യ​മ​ന്ത്രി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കേ​ന്ദ്ര റാം​സ​ർ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് അ​തോ​റി​റ്റി​ക്കാ​ണ് കൈ​മാ​റു​ക. തു​ട​ർ​ന്നാ​ണ് റാം​സ​ർ പ​ദ​വി ന​ൽ​കി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​വു​ക.


ന​ഗ​ര​ത്തി​ന​ക​ത്തെ ജൈ​വ വൈ​വി​ധ്യം

നി​ല​വി​ൽ 150 ഏ​ക്ക​റി​ൽ 240 ഇ​നം സ​സ്യ​ങ്ങ​ളും 90 ഇ​നം പൂ​മ്പാ​റ്റ​ക​ളും 134 ഇ​നം പ​ക്ഷി​ക​ളും 44 ജാ​തി തു​മ്പി​ക​ളും അ​ഞ്ചി​നം ക​ണ്ട​ൽ​മ​ര​ങ്ങ​ളും എ​ട്ട് ആ​ൽ ഇ​ന​ങ്ങ​ളും 30 ഇ​നം മീ​നു​ക​ളു​മെ​ല്ലാ​മു​ള്ള​താ​ണ് കോ​ട്ടൂ​ളി വെ​റ്റ് ലാ​ൻ​ഡ്. കു​റു​മ്പ​ൻ ചി​റ ശു​ദ്ധ​ജ​ല​ത​ടാ​ക​വും ഇ​വി​ടെ​യാ​ണ്. വേ​ങ്ങേ​രി വി​ല്ലേ​ജി​ലെ റി​സ​ർ​വേ ന​മ്പ​ർ 69, 70, 71, 72, 73 എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ട്ട ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും ക​ണ്ട​ൽ​വ​ന​ങ്ങ​ളും വ​ലി​യ തോ​തി​ൽ നി​ക​ത്തു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

സ​രോ​വ​രം എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​നോ​ടു​ചേ​ർ​ന്ന് വ​ലി​യ കൈ​യേ​റ്റ​മു​ണ്ടാ​യെ​ന്ന് പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. ഇ​തി​നെ​ല്ലാം പു​തി​യ പ​ദ​വി വ​ഴി പ​രി​ഹാ​ര​മാ​വും. കോ​ട്ടൂ​ളി ത​ണ്ണീ​ർ​ത്ത​ട​ത്തി​ന്റെ സ​മ​ഗ്ര സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി ജ​ല​വി​ഭ​വ വി​ക​സ​ന വി​നി​യോ​ഗ കേ​ന്ദ്രം (സി.​ഡ​ബ്യു.​ആ​ർ.​ഡി.​എം) റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രു​ന്നു. കോ​ട്ടൂ​ളി ത​ണ്ണീ​ർ​ത്ത​ടം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി കേ​ര​ള നി​യ​മ​സ​ഭ-​പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ച് സ​മി​തി പ​രാ​മ​ർ​ശ​വും സോ​യ​ൽ സ​ർ​വേ ഡി​പ്പാ​ർ​ട്മെ​ന്റ് സ​ർ​വേ​യു​ടെ റി​പ്പോ​ർ​ട്ടും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode NewsRamsar designationKootuliwetland conservation
News Summary - Ramsar designation: Paving the way for Kotuli wetland conservation
Next Story