അപൂർവ അർബുദം: യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsകോഴിക്കോട്: അപൂർവ അർബുദം ബാധിച്ച യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. മാങ്കാവ് കൂളിത്തറയിൽ മുജീബ് നിവാസിൽ സയ്യിദ് അൻഷാദാണ് (30) ഫോളിക്കുലർ ലിംഫോമ എന്ന അർബുദം ബാധിച്ച് ചികിത്സക്ക് പ്രയാസമനുഭവിക്കുന്നത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സയിലാണ് യുവാവ്.
മനുഷ്യശരീരത്തിലെ രോഗപ്രതിരോധസംവിധാനമായ ലിംഫോമാറ്റിക് സിസ്റ്റത്തെ (ലസികാവ്യൂഹം) ബാധിക്കുന്ന അർബുദ സെല്ലുകൾ ബി.ടി ശ്വേതരക്താണുക്കളെ നശിപ്പിക്കും. ജീവൻ നിലനിർത്താൻ വിലകൂടിയ മരുന്നുകൾ ഉപയോഗിച്ചുള്ള കീമോതെറപ്പിയാണ് ചികിത്സ. നിലവിൽ കീമോതെറപ്പിയുടെ കൂടെ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത മോണോ ക്ലോണൽ ആൻറിബോഡി മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. ചികിത്സക്കും പരിശോധനകൾക്കും മറ്റുമായി വലിയ തുക വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
മാങ്കാവിലെയും പരിസര പ്രദേശങ്ങളിലെയും ജനപ്രതിനിധികളും പൊതുജനങ്ങളും അടങ്ങുന്ന സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സയ്യിദ് അൻഷാദിെൻറ മാതാവിെൻറ പേരിൽ മാങ്കാവ് എസ്.ബി.ഐയിൽ എസ്.ബി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ:
പേര്: FARISHA NAZAR
നമ്പർ: 67301370531
ബാങ്ക്: എസ്.ബി.ഐ മാങ്കാവ് ശാഖ
IFSC : SBIN0070535
ഗൂഗ്ൾ പേ: 8129253015.ഫോൺ: 9947703309.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.