വെല്ലുവിളികൾ നേരിടാൻ സാമൂഹ്യനീതിയെയും സൗഹാർദത്തെയും രാഷ്ട്രീയ മുദ്രാവാക്യങ്ങളായി വികസിപ്പിക്കണം -റസാഖ് പാലേരി
text_fieldsകോഴിക്കോട് : പുതിയകാല വെല്ലുവിളികൾ നേരിടാൻ സാമൂഹ്യനീതിയെയും സമുദായസൗഹാർദത്തെയും രാഷ്ട്രീയ മുദ്രാവാക്യങ്ങളായി വികസിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 'ഒന്നിപ്പ്' പര്യാടനത്തിന്റെ ഭാഗമായി കാലിക്കറ്റ് ടവറിൽ നടന്ന സാമൂഹ്യനീതി സംഗമത്തിൽ സംസാരിക്കുകയായായിരുന്നു അദ്ദേഹം.
സാമൂഹ്യനീതിയും സൗഹാർദ്ധവും പരസ്പരം റദ്ദ് ചെയ്യപ്പെടുന്ന ആശയങ്ങളാണെന്ന പൊതുധാരണ നിലവിലുണ്ട്. എന്നാൽ അവ പരസ്പരം കരുത്ത് പകരേണ്ട മൂല്യങ്ങളാണ്. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട മേഖലകളിൽ നമ്മെ നയിക്കേണ്ടത് നീതിബോധവും സമഭാവനയും ആയിരിക്കണം. സ്വാർത്ഥ താല്പര്യങ്ങളോ സ്വജന പക്ഷപാതിത്വമോ ആയിരിക്കരുത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വൈവിദ്ധ്യ ബോധത്തോടെയുള്ള സഹവർത്തിത്വം സാധ്യമാക്കാൻ എല്ലാ വിഭാഗങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡൻ്റ് എ പി വേലായുധൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടി ഷംസീർ ഇബ്രാഹിം ആമുഖ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി ഇ സി ആയിശ, സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, വൈസ് പ്രസിഡന്റ് അബ്ദുൽ ഹക്കീം, സെക്രട്ടറി ഉഷാകുമാരി, ചന്ദ്രിക കൊയിലാണ്ടി, ഗ്രോ വാസു, മഹേഷ് ശാസ്ത്രി, നസീർ ഹുസ്സയിൻ പി, റഷീദ് ഉമരി, മുസ്തഫ മുഹമ്മദ്, ശശീന്ദ്രൻ കാരപ്പറമ്പ്, അബൂബക്കർ മെക്ക, അഡ്വ. ലൂക്കോ ജോസഫ്, ഫൈസൽ അബുബക്കർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാലായി സ്വാഗതവും വൈസ് പ്രസിഡൻറ് പി സി മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.