റേഷന്‍ കരിഞ്ചന്ത ഡിപ്പോ; മാനേജർക്ക് സസ്പെൻഷൻ
text_fieldsമാനന്തവാടി: കെല്ലൂരിലെ വീട്ടില്‍നിന്ന് റേഷന്‍ അരി പിടികൂടിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഗോഡൗണ്‍ മാനേജറുടെയും ഓഫിസ് ഇന്‍ ചാര്ജിെൻറയും ചുമതല വഹിക്കുന്ന ഇമ്മാനുവൽ എന്ന ഉദ്യോഗസ്ഥനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മൊക്കത്തെ ഗോഡൗണിലെത്തി പരിശോധന നടത്തിയ സംസ്ഥാന ഭക്ഷ്യ ഭദ്രത കമീഷന്‍ അംഗം എം. വിജയലക്ഷ്മി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
കെല്ലൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിനുള്ളില്‍നിന്നും എട്ട് ടണ്‍ റേഷനരി പിടികൂടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാത്രിയോടെയാണ് വകുപ്പ്തല നടപടികളുണ്ടായത്.
പിടികൂടിയ അരി കെല്ലൂര്‍ മൊക്കത്തുള്ള സിവില്‍ സപ്ലൈസ് ഗോഡൗണില്‍നിന്നും കൊണ്ടുപോയ അരിയാണെന്ന് രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനകളില്‍ വ്യക്തമായിരുന്നു. ഇതു പ്രകാരമാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജോയൻറ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. ഇയാൾക്ക് സംഭവത്തില്‍ വ്യക്തമായ പങ്കുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഇതിനുപുറമെ സംഭവത്തില്‍ പങ്കുള്ള രണ്ട് റേഷന്‍ കടകളുടെ ലൈസൻസും റദ്ദാക്കി.
35 നമ്പർ റേഷൻ കട ഉടമ കെ. നസീർ, 40 നമ്പർ റേഷന്‍കട ഉടമ അബ്ദുസ്സലാം എന്നിവരുടെ ലൈസന്‍സാണ് സസ്പെൻഡ് ചെയ്തത്. 40 നമ്പർ റേഷൻ കടയിൽ നിന്ന് സാധനം വാങ്ങാൻ താൽക്കാലിക സംവിധാനം ഏർപ്പെടുത്തി.
35 െൻറ കാര്യത്തിൽ അടുത്ത ദിവസം തന്നെ പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. വകുപ്പ് തല നടപടികള്‍ക്കുപുറമെ കേസ് അന്വേഷണം പൊലീസിന് കൈമാറിയിട്ടുണ്ട്. വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.
റേഷൻ കോൺട്രാക്ടറെ രക്ഷിക്കാനുള്ള ശ്രമം
മാനന്തവാടി: നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്ന് റേഷൻ അരി പിടിച്ചെടുത്ത സംഭവത്തിൽ റേഷൻ കോൺട്രാക്ടറെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റേഷൻ വ്യാപാരികളുടെ ജില്ല പ്രസിഡൻറ് കുഞ്ഞബ്ദുല്ല പറഞ്ഞു. റേഷൻ കോൺട്രാക്ടർ 2014നു മുമ്പ് മലപ്പുറത്തെ തിരൂരങ്ങാടിയിൽ റേഷൻ മൊത്ത വിതരണക്കാരനായിരുന്നു.
ഇയാളാണ് ഇപ്പോൾ മാനന്തവാടി കോൺട്രാക്ടർ. കോൺട്രാക്ടറുടെ വാഹനത്തിലാണ് മാനന്തവാടിയിലെ സ്വകാര്യ വീട്ടിൽ റേഷൻ എത്തിച്ചതെന്ന് ജനങ്ങളുടെ മൊഴിയിൽനിന്നു വ്യക്തമാകുന്നു. റേഷൻകടകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് പുകമറ സൃഷ്ടിക്കുന്നത് കോൺട്രാക്ടറെ സംരക്ഷിക്കാനുള്ള നീക്കത്തി െൻറ ഭാഗമാണ്.
അരി സൂക്ഷിച്ച കെട്ടിട ഉടമയുടെ മൊഴിയിൽനിന്നും ഉദ്യോഗസ്ഥരുടെ പങ്കും വ്യക്തമാണ്. റേഷൻ വ്യാപാരികൾ കുറ്റക്കാരെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.