റേഷൻ വ്യാപാരിയുടെ ആത്മഹത്യ:നാളെ ജില്ലയിലെ റേഷൻ കടകൾ അടച്ചിടും
text_fieldsപാലേരി: കൊയിലാണ്ടി താലൂക്കിലെ പാലേരി റേഷൻ കട ഉടമ കന്നാട്ടി മാണിക്കാംകണ്ടി കരുണാകരൻ റേഷൻ കടയിൽ ആത്മഹത്യ ചെയ്യാൻ കാരണം താലൂക്ക് പൊതുവിതരണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമാണെന്നാരോപിച്ച് റേഷൻ വ്യാപാരികൾ തിങ്കളാഴ്ച ജില്ലയിൽ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.
സ്റ്റോക്കിൽ കുറവുണ്ടെന്നാരോപിച്ച് കരുണാകരെൻറ റേഷൻ കടക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സ്റ്റോക്കിലെ കുറവിന് കാരണം സപ്ലൈ ഓഫിസിൽനിന്ന് ലഭിക്കുന്ന സാധനങ്ങളുടെ തൂക്കത്തിലുള്ള കുറവാണെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.
കരുണാകരെൻറ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാന വ്യാപകമായി കടകൾ അടക്കാനും കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസിനു മുന്നിൽ സമരപരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സെക്രട്ടറി പി. പവിത്രൻ, ജില്ല ജനറൽ സെക്രട്ടറി കെ.പി. അഷ്റഫ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.