Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയഥാര്‍ഥ...

യഥാര്‍ഥ സോഷ്യലിസമുള്ളത് ഇസ്‍ലാമില്‍ –വി.ഡി. സതീശന്‍

text_fields
bookmark_border
islam-socialism
cancel

കോ​ഴി​ക്കോ​ട്: ബ​ഹു​സ്വ​ര​സ​മൂ​ഹ​ത്തി​ല്‍ വേ​ണ്ട ഭ​ര​ണ​ഘ​ട​ന​യാ​ണ് മു​ഹ​മ്മ​ദ് ന​ബി ന​ട​പ്പാ​ക്കി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പാ​റ​ന്നൂ​ര്‍ ഉ​സ്താ​ദ് സ്മാ​ര​ക പ​ണ്ഡി​ത​പ്ര​തി​ഭ പു​ര​സ്‌​കാ​ര സ​മ​ര്‍പ്പ​ണ​ച്ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ല്ലാ​ത്ത​വ​ര്‍ക്ക് ഉ​ള്ള​വ​ര്‍ ന​ല്‍ക​ണ​മെ​ന്ന യ​ഥാ​ര്‍ഥ സോ​ഷ്യ​ലി​സം ഇ​സ്‌​ലാ​മി​ലാ​ണു​ള്ള​ത്.

തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ടു​ന്ന ഇ​സ്‍ലാ​മി​നെ ശ​രി​യാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് മ​ത​പ​ണ്ഡി​ത​ന്മാ​ര്‍ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ, എ. ​വി. അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി​ക്ക് പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു.

50,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. സ​മ​സ്ത ട്ര​ഷ​റ​ർ ആ​യി​രു​ന്ന പാ​റ​ന്നൂ​ർ പി.​പി. ഇ​ബ്രാ​ഹിം മു​സ്ലി​യാ​രു​ടെ സ്മ​ര​ണാ​ർ​ത്ഥം റി​യാ​ദ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക സാം​സ്കാ​രി​ക സ്വ​ത​ന്ത്ര സം​ഘ​ട​ന​യാ​യ കോ​ഴി​ക്കോ​ട് ജി​ല്ല മു​സ്‍ലിം ഫെ​ഡ​റേ​ഷ​നാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

മു​ബ​ശ്ശി​ർ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ഖാ​ദി മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി പ്ര​ശ​സ്തി പ​ത്ര​വും മൂ​സ​ക്കു​ട്ടി ഹ​സ്ര​ത്ത് ഉ​പ​ഹാ​ര​വും സ​മ​ർ​പ്പി​ച്ചു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ, സ​മ​സ്ത സെ​ക്ര​ട്ട​റി ഉ​മ​ര്‍ ഫൈ​സി മു​ക്കം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഒ.​പി. അ​ഷ്റ​ഫ് കു​റ്റി​ക്ക​ട​വ് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് ഷ​ബീ​ർ പൂ​വാ​ട്ടു​പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamSocialism
News Summary - Real socialism is in Islam – V D Satheesan
Next Story