വോട്ട് നേടി അപരന്മാരും നോട്ടയും
text_fieldsകോഴിക്കോട്: പ്രധാന സ്ഥാനാർഥികളുടെ പേരിനോടു സാമ്യമുള്ള പേരും ചിഹ്നവുമായി വന്ന അപരൻമാർ ജില്ലയിൽ കുറ്റ്യാടിയൊഴികെ മണ്ഡലങ്ങളിലൊന്നും നിർണായകമായില്ല. കുറ്റ്യാടിയിൽ അപരന്മാരുടെയും നോട്ടയുടെയും വോട്ട് ജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതലുണ്ട്. 333 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടി ജയിച്ചത്. അദ്ദേഹത്തിെൻറ അപരൻ കെ.കെ. കുഞ്ഞമ്മദ്കുട്ടിക്ക് 80 ഉം പാറക്കല്‍ അബ്ദുല്ലയുടെ അപരൻ അബ്ദുല്ലക്ക് 75 വോട്ടും കിട്ടി. നോട്ടക്ക് ഇവിടെ 296 വോട്ടുണ്ട്. പല മണ്ഡലത്തിലും അപരന്മാരെക്കാൾ വോട്ട് നോട്ടക്ക് കിട്ടുകയും ചെയ്തു.
എന്നാൽ, വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാൻ അപരന്മാർക്കായെന്ന് അവർക്ക് കിട്ടിയ വോട്ടുകൾ വ്യക്തമാക്കുന്നു. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രെൻറ പേരിനോട് സാമ്യമുള്ള ഉരണ്ടിയില്‍ രവീന്ദ്രന് 90 വോട്ടും കോൺഗ്രസ് സ്ഥാനാർഥി കെ.എം. അഭിജിത്തിെൻറ അപരൻ എന്‍. അഭിജിത്തിന് 328ഉം ബി.ജെ.പിയുടെ എം.ടി. രമേശിെൻറ അപരന്മാരായ വി.പി. രമേശിന് 96, എ. രമേശിന് 104 വോട്ടും കിട്ടി. ഇവിടെ നോട്ടക്ക് 516 വോട്ടുണ്ട്. കോഴിേക്കാട് സൗത്തിൽ നോട്ടയുടെ വോട്ട് 603 ആണ്. നൂർബീനയുടെ പേരിനോട് സാമ്യമുള്ള അഡ്വ. മുബീനക്ക് 513 വോട്ടു കിട്ടി.
ബേപ്പൂരില്‍ മുഹമ്മദ് റിയാസിെൻറ അപരൻ പി.പി. മുഹമ്മദ് റിയാസിന് 165ഉം പി.എം. നിയാസിെൻറ അപരന്മാരായ ഇ.എം. നിയാസിന് 162ഉം കെ. നിയാസിന് 111ഉം വോട്ട് കിട്ടി. തിരുവമ്പാടിയില്‍ ലിേൻറാ ജോസഫിെൻറ അപരൻ ലിേൻറാ ജോസഫിന് 579 വോട്ടുണ്ട്. സി.പി. ചെറിയമുഹമ്മദിെൻറ അപരൻ കെ.പി. ചെറിയമുഹമ്മദിന് 1,121വോട്ടും കിട്ടി. നോട്ടക്ക് ഇവിടെ 419 വോട്ടാണ്. നിരസിച്ച വോട്ട് - 355. പേരാമ്പ്രയില്‍ സി.എച്ച്. ഇബ്രാഹിംകുട്ടിയുടെ അപരൻ എം. ഇബ്രാഹിംകുട്ടി 915 േവാട്ട് നേടി. നോട്ടക്ക് ഇവിടെ 458 വോട്ടുണ്ട്. ബാലുശ്ശേരിയില്‍ ധര്മജന് ബോള്‍ഗാട്ടിയുടെ അപരൻ ധര്മേന്ദ്രനും കിട്ടി 247 വോട്ട്. നോട്ടക്ക് 431 വോട്ടേയുള്ളൂ.
വടകരയില്‍ കെ.കെ. രമയുടെ അപരകളായ രമ കുനിയില്‍ 126, രമ ചെറിയ കയ്യില്‍ 52, കെ.ടി.കെ. രമ പടന്നയില്‍ 137 വോട്ടും നേടി. മനയത്ത് ചന്ദ്രെൻറ അപരൻ വെളുപ്പറമ്പത്ത് ചന്ദ്രനും കിട്ടി 62 വോട്ട്. കൊടുവള്ളിയിൽ ഡോ.എം.കെ. മുനീറിെൻറ അപരൻ എം.കെ. മുനീർ 228, അബ്ദുൽ മുനീർ 86 വോട്ടും നേടി. കാരാട്ട് റസാഖിെൻറ അപരൻ അബ്ദുൽ റസാഖ് മുഹമ്മദ് 325, കെ. അബ്ദുൽ റസാഖ് 381 വോട്ടും നേടി. നോട്ടക്ക് 269 വോട്ട് കിട്ടി. നാദാപുരത്ത് അഡ്വ. കെ. പ്രവീണ്കുമാറിെൻറ അപരൻ ടി. പ്രവീണ്‍കുമാറിന് 285 വോട്ടുണ്ട്. എലത്തൂരില്‍ നോട്ടക്ക് 984 വോട്ടുണ്ട്.
കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീലയുടെ അപര പി.പി. ജമീലക്ക് 651 വോട്ട് കിട്ടിയപ്പോൾ എന്‍. സുബ്രഹ്മണ്യെൻറ അപരൻ സുബ്രഹ്മണ്യന് 381 വോട്ടും കിട്ടി. നോട്ടക്ക് 492 വോട്ടുണ്ട്. കുന്ദമംഗലത്ത് പി.ടി.എ റഹിമിെൻറ അപരൻ പി.അബ്ദുല്റഹിമിന് 738 വോട്ടുണ്ട്. ദിനേശ് പെരുമണ്ണയുടെ അപരൻ ദിനേശന് പാക്കത്തിന് 1021 ഉം ദിനേശന് എമ്മിന് 225ഉം വോട്ട് കിട്ടിയപ്പോൾ നോട്ടക്ക് 864 വോട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.