കോരപ്പുഴയുടെ ആഴം വീണ്ടെടുക്കൽ; ഹരജി ജൂൺ 28ന് വീണ്ടും പരിഗണിക്കും
text_fieldsഎലത്തൂർ: തർക്കത്തെത്തുടർന്ന് കോടതിയിലെത്തിയ കോരപ്പുഴയുടെ ആഴം വീണ്ടെടുക്കൽ പ്രവൃത്തിക്ക് കോടതി ഇടപെടൽ. കരാർ പുതുക്കുന്നതിനും മണൽ ലേലം ചെയ്യുന്നതിനുമായി ജലസേചന, റവന്യൂ വകുപ്പുകൾ കൈക്കൊണ്ട നടപടികൾക്കെതിരെ കരാർ കമ്പനി നൽകിയ ഹരജിയെ തുടർന്ന് നിലവിലെ വ്യവസ്ഥകൾ ഹൈകോടതി മരവിപ്പിച്ചു.
കാലാവധി അവസാനിച്ചതിനെത്തുടർന്ന് കരാർ പുതുക്കുന്നതിന് ഒരു ലക്ഷം രൂപ ജലസേചന വകുപ്പ് പിഴയിട്ടിരുന്നു. ഈ നടപടിയുൾപ്പെടെ ജലസേചന വകുപ്പിന്റെ നടപടികളെ കരാർ കമ്പനി ചോദ്യം ചെയ്ത് കോടതിയിൽ ഹരജി നൽകിയിരുന്നു. പുഴയിൽനിന്ന് ശേഖരിച്ച് പുറമ്പോക്കിൽ സൂക്ഷിച്ച ചളിയും മണലും അധികൃതർ നീക്കം ചെയ്യാത്തതുകൊണ്ടാണ് ആഴം വീണ്ടെടുക്കൽ പ്രവൃത്തി നീണ്ടതെന്ന് കമ്പനി ഹരജിയിൽ ചൂണ്ടിക്കാട്ടി.
പൂർത്തിയാക്കിയ പ്രവൃത്തിക്ക് കിട്ടാനുള്ള ഒന്നരക്കോടിയോളം രൂപയുടെ ബിൽ അനുവദിക്കണമെന്നും മണൽ സൂക്ഷിക്കാനുള്ള കൂടുതൽ സ്ഥലം ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യങ്ങളും കരാർ കമ്പനി ഉന്നയിച്ചിട്ടുണ്ട്. മണലും ചളിയും നീക്കാൻ കൊണ്ടുവന്ന മെഷീനുകൾക്ക് ലക്ഷങ്ങളാണ് വാടക നൽകുന്നതെന്നും പ്രവൃത്തി നടത്താൻ സൗകര്യമൊരുക്കിയാൽ നഷ്ടം കുറക്കാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കി. ഹരജി ജൂൺ 28ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.