എല്ലാ ബ്ലോക്കിലും രണ്ട് സ്കൂളുകളിൽ നൈപുണി വികസനകേന്ദ്രത്തിന് ശിപാർശ
text_fieldsകോഴിക്കോട്: ജില്ല പഞ്ചായത്തിന്റെയും ജില്ല ഭരണകേന്ദ്രത്തിന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രം ജില്ലതല പദ്ധതി രൂപവത്കരണ യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. എല്ലാ ബ്ലോക്കിലെയും രണ്ട് സ്കൂളുകളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ നടപ്പാക്കുന്നതിനുള്ള അനുമതി സർക്കാറിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.
കെട്ടിടവും മറ്റുമുള്ള സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാനും പ്രാദേശികമായ തൊഴിൽ സാധ്യതകൾ പരിഗണിച്ചുകൊണ്ടുള്ള കോഴ്സുകൾക്ക് അംഗീകാരം നൽകാനും തീരുമാനിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി യോഗം ഉദ്ഘാടനം ചെയ്തു. കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൻ.എം. വിമല, കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രേഖ എന്നിവർ മുഖ്യാതിഥികളായി. എസ്.ഡി.സി റീജനൽ കോഓഡിനേറ്റർ ദിലിൻ സത്യനാഥ് പദ്ധതി വിശദീകരിച്ചു.
ജില്ല പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ, ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽ, വി.എച്ച്.എസ്.ഇ അഡീഷനൽ ഡയറക്ടർ ഉബൈദുല്ല, വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ ലത്തീഫ്, ജില്ല പ്ലാനിങ് ഓഫിസർ ടി.ആർ. മായ, സാമൂഹികനീതി ഓഫിസർ അഷ്റഫ് കാവിൽ, ഇൻഡസ്ട്രീസ് ജനറൽ മാനേജർ ബിജു പി.എബ്രഹാം, ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം, എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ വി.ടി. ഷീബ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.