പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ട വാഹനങ്ങൾ നീക്കാൻ നടപടി
text_fieldsകോഴിക്കോട്: പൊലീസ് സ്റ്റേഷൻ വളപ്പിൽ പിടിച്ചിട്ട വാഹനങ്ങൾ നീക്കാൻ നടപടി. സ്റ്റേഷനുകൾക്ക് മുന്നിൽ വാഹന കൂമ്പാരം വേണ്ടെന്നും പിടിച്ചെടുത്തവ പരിശോധന കഴിഞ്ഞ് ഉടൻ വിട്ടുനൽകണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശിച്ചതോെടയാണ് ഇടവേളക്കുശേഷം വാഹനങ്ങൾ നീക്കാൻ വഴിയായത്. വർഷങ്ങളായി പിടിച്ചിട്ട വാഹനങ്ങൾ എണ്ണി തിട്ടപ്പെടുത്തി പരിശോധനക്കുശേഷം ലേലം ചെയ്യണമെന്ന് നേരത്തേ നിർദേശിച്ചിരുന്നു.
എന്നാൽ, പകുതിയെണ്ണംേപാലും സാേങ്കതിക കാരണങ്ങളാൽ ലേലം ചെയ്യാനാവാതെ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഹൈകോടതി വരെ വിഷയത്തിൽ അതൃപ്തി അറിയിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷനുകളും പരിസരവും വൃത്തിയായിരിക്കണമെന്നത് മുൻനിർത്തിയാണ് വാഹനങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചത്. വർഷങ്ങളായി പിടിച്ചിട്ട വാഹനങ്ങൾക്കുള്ളിൽ ക്ഷുദ്രജീവികളടക്കം താവളമാക്കുന്നത് ഭീഷണിയാണ്. ചില വാഹനങ്ങളുടെ ടാങ്കുകളിൽ പെട്രോൾ, ഡീസൽ എന്നിവ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ തീപിടിച്ചാൽ വലിയ ദുരന്തം ഉണ്ടാകുമെന്നും ആശങ്കയുണ്ട്.
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ, വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ തുടങ്ങിയവയാണ് സ്റ്റേഷൻ വളപ്പുകളിലുള്ളത്. ജില്ലയിൽ സിറ്റി, റൂറൽ പരിധിയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലുമായി നൂറുകണക്കിന് വാഹനങ്ങളുണ്ട്. നേരത്തേ ലേലനടപടികൾ പൂർത്തിയായതിെൻറ ബാക്കിയും പുതുതായി പിടിച്ചിട്ടവയുമാണ് ഇവ. രേഖകളില്ലാത്ത പഴയ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്താൽ പിന്നെ ഉടമകൾ വലിയ പിഴ അടച്ച് രേഖകൾ ശരിയാക്കി സ്റ്റേഷനിൽ നിന്നിറക്കാനും ശ്രമിക്കാറില്ല. ഇതും സ്റ്റേഷനുകളിൽ വാഹനങ്ങൾ കുന്നുകൂടാനിടയാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളാണ് ഇവയിലേറെയും.
ഒാേട്ടാ, കാർ, ടിപ്പർ ലോറികൾ എന്നിവയും പല സ്റ്റേഷനുകളിലും കിടന്ന് നശിക്കുന്നുണ്ട്. വാഹനങ്ങൾ ഒഴിവാക്കാനുള്ള ചുമതല എ.എസ്.പിമാർക്കും ഡി.സി.പിമാർക്കുമാണ്.ഇവർ ഉടൻ സ്റ്റേഷൻ ഹൗസ് ഒാഫിസർമാർക്ക് നിർദേശം നൽകി വാഹനങ്ങളുടെ കണക്കെടുത്ത് വിട്ടുനൽകേണ്ടവ വിട്ടുനൽകി അവശേഷിച്ചവ ലേലം ചെയ്യും. ഇനിമുതൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങളും അറിയിപ്പുകൾ നൽകിയിട്ടും ഉടമ ഏറ്റെടുക്കാനെത്തുന്നില്ലെങ്കിൽ ഒരു മാസത്തിനുശേഷം ലേലനടപടികളിലേക്ക് കടക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.