നവീകരിച്ച ശ്മശാന കോംപ്ലക്സ് ‘സ്മൃതിപഥം’ തുറന്നു
text_fieldsകോഴിക്കോട്: മാവൂർറോഡിലെ നവീകരിച്ച ശ്മശാന കോംപ്ലക്സ് 'സ്മൃതിപഥം' തുറന്നു. ആദ്യ ദിവസം തന്നെ കോംപ്ലക്സിലുള്ള മൂന്ന് സംവിധാനങ്ങളായ വൈദ്യുതി, വാതക, പരമ്പരാഗത ശ്മശാനങ്ങളിലെല്ലാം മൃതദേഹങ്ങൾ എത്തി. ഞായറാഴ്ച രാവിലെത്തന്നെ ആറ് മൃതദേഹങ്ങളുടെ സംസ്കാരം നടന്നു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജനനം പോലെ മനുഷ്യൻ ആദരിക്കപ്പെടേണ്ട ചടങ്ങാണ് മരണമെന്നും മനുഷ്യനെ ആദരവോടെ യാത്രയയക്കേണ്ട ഇടങ്ങളാണ് ശ്മശാനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.സി രാജൻ, പി. ദിവാകരൻ, എസ്.ജയശ്രീ, സി.രേഖ, കൃഷ്ണകുമാരി, ഒ.പി. ഷിജിന, പി.കെ. നാസർ, കൗൺസിലർമാരായ ഒ. സദാശിവൻ, കെ. മൊയ്തീൻ കോയ, കെ.സി. ശോഭിത, നവ്യ ഹരിദാസ്, എ. പ്രദീപ്കുമാർ, ടി.പി. ദാസൻ, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ, സൂപ്രണ്ടിങ് എൻജിനീയർ എം.എസ്. ദിലീപ് എന്നിവർ സംബന്ധിച്ചു. നവീകരിച്ച പഴയ കോംപ്ലക്സും ചേർന്നുള്ളതാണ് പുതുതായി നാമകരണം ചെയ്ത സ്മൃതിപഥം.
പഴയ ശ്മശാന കോംപ്ലക്സിൽ ഇലക്ട്രിക് ശ്മശാനവും വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ശ്മശാനവും പരമ്പരാഗത രീതിയിലുള്ള രണ്ട് ശ്മശാനങ്ങളും ഉണ്ട്. ഇവ നവീകരിച്ചതിന് പുറമെയാണ് വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് ചേംബറുകൾ കൂടി പുതുതായി നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.