കപ്പ് സിറ്റിക്ക്
text_fieldsകോഴിക്കോട്: സാഹിത്യ നഗരിയുടെ രാപകലുകളെ കലാമേളത്തിന്റെ പൂരപ്പറമ്പാക്കിയ ജില്ല സ്കൂൾ കലോത്സവത്തിൽ സിറ്റി ഉപജില്ല വിജയത്തേരിലേറി. 943 പോയന്റാണ് സിറ്റി നേടിയത്. 934 പോയന്റുള്ള ചേവായൂർ ഉപജില്ല രണ്ടാം സ്ഥാനവും 905 പോയന്റുമായി കൊടുവള്ളി ഉപജില്ല മൂന്നാം സ്ഥാനവും നേടി.
സ്കൂളുകളിൽ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ 326 പോയന്റ് നേടിയ സിൽവർഹിൽസ് എച്ച്.എസ്.എസാണ് ഒന്നാം സ്ഥാനത്തെത്തി. 322 പോയന്റുമായി മേമുണ്ട എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്ത്. 260 പോയന്റുള്ള പേരാമ്പ്ര എച്ച്.എസ്.എസാണ് മൂന്നാംസ്ഥാനത്തുള്ളത്. സമാപന സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ ഇനങ്ങളിലെ വിജയികൾക്കുള്ള ട്രാഫികൾ സമ്മാനിച്ചു. ആർ.ഡി.ഡി സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു. ഡി.ഡി.ഇ മനോജ് മണിയൂർ, പി.കെ. അപർണ, ഷിജിൽഖാൻ, ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഓവറോൾ ട്രോഫി തിങ്കളാഴ്ച രാവിലെ പത്തരക്ക് മാനാഞ്ചിറ ബി.ഇ.എം ഗോൾസ് എച്ച്.എസ്.എസിൽനിന്നാണ് വിതരണം ചെയ്യുക. അഞ്ചുദിവങ്ങളിലായി 319 ഇനങ്ങളിലായി എട്ടായിരത്തോളം വിദ്യാർഥികളാണ് 20 വേദികളിലായി കലോത്സവത്തിൽ മാറ്റുരച്ചത്. രാത്രി വൈകിയും മത്സരം തുടർന്നതിനാൽ പോയന്റ് നിലയിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്.
വിവിധ വിഭാഗത്തിൽ മുന്നേറിയ ഉപജില്ലകൾ (വിഭാഗം, ഉപജില്ല, പോയന്റ് എന്ന ക്രമത്തിൽ)
യു.പി ജനറൽ: ചേവായൂർ -174, സിറ്റി -172, പേരാമ്പ്ര, മുക്കം-169. യു.പി സംസ്കൃതോത്സവം: പേരാമ്പ്ര -93, മേലടി -91, വടകര -90. ഹൈസ്കൂൾ സംസ്കൃതോത്സവം: പേരാമ്പ്ര-88, തോടന്നൂർ -86, കൊടുവള്ളി, ബാലുശ്ശേരി -85. യു.പി അറബിക് കലോത്സവം: മേലടി, ചോമ്പാല, ഫറോക്ക് -65, കോഴിക്കോട് സിറ്റി, വടകര, കൊടുവള്ളി, പേരാമ്പ്ര, നാദാപുരം, ചേവായൂർ, കോഴിക്കോട് റൂറൽ -63, തോടന്നൂർ, കുന്നുമ്മൽ, കുന്ദമംഗലം -61. എച്ച്.എസ്. അറബിക് കലോത്സവം: കൊടുവള്ളി, നാദാപുരം, കുന്നുമ്മൽ, മുക്കം, കൊയിലാണ്ടി -95, മേലടി, ഫറോക്ക്, തോടന്നൂർ -93, പേരാമ്പ്ര, ചേവായൂർ, കോഴിക്കോട് സിറ്റി -91.
വിവിധ വിഭാഗത്തിൽ മുന്നേറിയ സ്കൂളുകൾ (വിഭാഗം, സ്കൂൾ, പോയന്റ് എന്ന ക്രമത്തിൽ)
യു.പി ജനറൽ: സെന്റ് ജോസഫ്സ് ആഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ് -55, ഹസനിയ എ.യു.പി.എസ് മുട്ടാഞ്ചേരി -51, പ്രസന്റേഷൻ എച്ച്.എസ്.എസ് -45. യു.പി സംസ്കൃതോത്സവം: അഴിയൂർ ഈസ്റ്റ് യു.പി.എസ് -60, എ.യു.പി.എസ് ചാത്തമംഗലം -56, ജി.യു.പി.എസ് മണാശ്ശേരി -46. ഹൈസ്കൂൾ സംസ്കൃതോത്സവം: ഇരിങ്ങന്നൂർ എച്ച്.എസ്.എസ് -63, പേരാമ്പ്ര എച്ച്.എസ്.എസ് -55, കുന്ദമംഗലം എച്ച്.എസ്.എസ് -52. യു.പി അറബിക് കലോത്സവം: വാണിമേൽ എം.യു.പി.എസ് -43, ജി.യു.പി.എസ് തുറയൂർ, ജെ.ഡി.ടി ഇസ്ലാം എച്ച്.എസ്.എസ് മേരിക്കുന്ന് -35, കെ.വി.കെ.എം.എം.യു.പി.എസ് ദേവർകോവിൽ 33. എച്ച്.എസ് അറബിക് കലോത്സവം: ക്രസന്റ് എച്ച്.എസ്.എസ് വാണിമേൽ -70, ജി.എച്ച്.എസ്.എസ് കുറ്റ്യാടി, ശ്രീനാരായണ ട്രസ്റ്റ് എച്ച്.എസ്.എസ്, ചക്കാലക്കൽ എച്ച്.എസ് മടവൂർ -45, എം.യു.എം.വി.എച്ച്.എസ്.എസ് വടകര -44
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.