വയനാട് ടൂറിസം മേഖലയുടെ പുനരുജ്ജീവനം: അടുത്ത മാസം പ്രത്യേക കാമ്പയിൻ
text_fieldsകോഴിക്കോട്: വയനാട് കേന്ദ്രീകരിച്ച ടൂറിസം വ്യവസായം പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി സെപ്റ്റംബറില്‍ മാസ് കാമ്പയിന് ആരംഭിക്കും. വയനാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാര്‍ക്കറ്റിങ് പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ജില്ലയിലെ പ്രകൃതി ദുരന്തത്തെ തുടര്‍ന്നുണ്ടായ ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ ടൂറിസം സംരംഭകരും ടൂറിസം സംഘടനകളും യോഗത്തില്‍ പങ്കെടുത്തു.
2021ല്‍ ഈ രീതിയിലുള്ള പ്രചാരണം നടത്തിയതിന്റെ ഫലമായി ബംഗളൂരുവിന്റെ വാരാന്ത ടൂറിസം കേന്ദ്രമായി വയനാട് മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതുവരെ കാണാത്ത രീതിയിലുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടായ സമയത്താണ് ദുരന്തം സംഭവിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തം ടൂറിസം മേഖലയെ എല്ലാതരത്തിലും ബാധിച്ചെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പ് അഡി. ഡയറക്ടര്‍ പി. വിഷ്ണുരാജ്, ജോ.ഡയറക്ടര്‍ എസ്. സത്യജിത്ത്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വയനാട് ജില്ലയിലെ 10 ടൂറിസം സംഘടനകളില്‍ നിന്ന് വയനാട് ടൂറിസം ഓര്ഗനൈസേഷന്, ഹാറ്റ്സ് (ഹോംസ്റ്റേ കേരള), ടൂറിസ്റ്റ് ഗൈഡ് അസോസിയേഷന്, വയനാട് ഇക്കോ ടൂറിസം അസോസിയേഷന്, വയനാട് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്, വയനാട് ടൂറിസം അസോസിയേഷന്, ഓള് കേരള ടൂറിസം അസോസിയേഷന്, നോര്‍ത്ത് വയനാട് ടൂറിസം അസോസിയേഷന്, കാരാപ്പുഴ അഡ്വഞ്ചര്‍ ടൂറിസം അസോസിയേഷന്, ടൂറിസ്റ്റ് ഗൈഡ് അസോസിയേഷന് എന്നിവരും കോഴിക്കോട് ജില്ലയില്‍ എട്ട് ടൂറിസം സംഘടനകളില്‍നിന്ന് ഹാറ്റ്സ് (ഹോംസ്റ്റേ കേരള), മലബാര്‍ ടൂറിസം അസോസിയേഷന്, മലബാര്‍ ടൂറിസം കൗണ്‍സില്‍, ഡെസ്റ്റിനേഷന്‍ കോഴിക്കോട്, ഫാം ടൂറിസം, കെ.ടി.എം, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്, സർഗാലയ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മലബാര്‍ ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന്, ഡിസ്ട്രിക്ട് ടൂറിസം ഗൈഡ്സ് അസോസിയേഷന് എന്നിവരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.