മുെമ്പ ഉണർന്ന് അരിവിപണി
text_fieldsകോഴിേക്കാട്: ഓരോ നോമ്പുകാലവും അരിവിപണിയുടെ ഉത്സവംകൂടിയാണ്. ദാനധർമങ്ങൾക്ക് പ്രാധാന്യമുള്ള മാസമായതിനാൽ സകാത്തായി നൽകാൻ വിശ്വാസികൾ വലിയതോതിൽ അരി ശേഖരിക്കും. റമദാൻ കിറ്റുകളിലെ പ്രധാന ഇനം അരിയാണ്. പാവപ്പെട്ടവരുടെ വീടുകളിൽ റമദാൻ കഴിഞ്ഞാലും കുറെ കാലത്തേക്കുള്ള അരി എത്തുന്ന മാസമാണ് റമദാൻ. ചെറിയ പെരുന്നാളിന് ഫിത്ർ സകാത്തായി വിതരണം ചെയ്യുന്നതും അരി തന്നെയാണ്. നോമ്പുകാലത്ത് പേക്ഷ, അരി ഉപയോഗം കുറവാണ്.
ഇത്തവണ വിഷുവും റമദാനും ഒരുമിച്ചുവന്നപ്പോൾ പ്രധാന അരിവിപണിയായ വല്യങ്ങാടിയിൽ കച്ചവടം ഉഷാറായിരുന്നു. സാധാരണത്തേക്കാൾ മൂവായിരത്തോളം ടൺ അധികം അരി റമദാന് മുന്നെ വിറ്റഴിഞ്ഞു. ഇത് വല്യങ്ങാടിയിലെ കണക്കാണ്. വലിയതോതിൽ അരിവിതരണം നടത്തുന്ന സകാത് സംഘങ്ങൾ അരി നേരിട്ട് ബംഗാളിൽനിന്നും ആന്ധ്രപ്രദേശിൽനിന്നും എത്തിക്കുന്ന പതിവുമുണ്ട്. ഗ്രാമങ്ങളിലടക്കം ആരംഭിച്ച മൊത്തക്കച്ചവടക്കാർക്കും ചരക്ക് നേരിട്ടെത്തുന്നുണ്ട്. വല്യങ്ങാടിയിലേക്ക് വരേണ്ട ലോറികൾ ആവശ്യക്കാരുടെ കേന്ദ്രങ്ങളിൽ എത്തിക്കുന്നു. നോമ്പ് സീസണിൽ പ്രവാസികൾ ലോഡുകണക്കിന് അരിക്ക് ഒാർഡർ തരുന്ന പതിവുണ്ടായിരുന്നു മുൻകാലങ്ങളിലെന്ന് വല്യങ്ങാടിയിലെ വ്യാപാരി ശ്യാംസുന്ദർ പറയുന്നു.
ഇപ്പോൾ അതിലൊക്കെ കുറവ് വന്നിട്ടുണ്ട്. ബംഗാളിൽനിന്നുള്ള നൂർജഹാൻ ബോധന അരിക്കാണ് കോഴിക്കോട്ട് ഏറ്റവും ഡിമാൻഡ്. 60 ശതമാനം വിപണി ൈകയടക്കുന്നത് നൂർജഹാനാണ്. 28 രൂപയാണ് മൊത്തവില. ആന്ധ്ര ബോധനക്ക് 30 ശതമാനമേ ചെലവുള്ളൂ. അരിവിലയിൽ കാര്യമായ മാറ്റം വന്നില്ല എന്നത് ആശ്വാസമാണ്. ഡീസൽവില ഉയർന്നിട്ടും അതിെൻറ പേരിൽ അരിക്ക് വില കൂടിയിട്ടില്ല. കയമ അരിക്ക് 75 മുതൽ 95വരെയും കോലക്ക് 56 മുതൽ 62വരെയുമാണ് മൊത്തവില. കോവിഡ് നിയന്ത്രണത്തെ തുടർന്ന് ഇഫ്താറിനും സൽക്കാരങ്ങൾക്കും നിയന്ത്രണമുള്ളതിനാൽ കോല, കയമ വിപണിക്ക് മാന്ദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.