റോഡുഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന്; വിജിലൻസിന് പരാതി
text_fieldsരാമനാട്ടുകര: വാഴയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ താന്നിക്കോട്ട് പാടം-അമ്പലക്കണ്ടി റോഡ് നന്നാക്കാൻ അനുവദിച്ച മുഖ്യമന്ത്രിയുടെ സി.എം.എൽ.ആർ.ആർ.പി ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന പരാതി അന്വേഷണത്തിനായി വിജിലൻസിന് കൈമാറി.
റോഡിന്റെ നവീകരണത്തിന് അനുവദിച്ച തുക സ്വകാര്യ വ്യക്തികളുടെ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ച് തോട് തൂർത്ത് പുതിയ റോഡുണ്ടാക്കി എന്ന പരാതിയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് അഡീഷനൽ ചീഫ് സെക്രട്ടറി അന്വേഷണത്തിനായി കൈമാറിയത്.
കാരാട് കൊളപ്പുറത്ത് പി.കെ. ഷംസുദ്ദീനാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയത്. ഫണ്ട് അനുവദിച്ച റോഡിൽ പ്രവൃത്തി ചെയ്യാതെ തോട് ഗതിമാറ്റി, പുതിയ റോഡുണ്ടാക്കി കോൺക്രീറ്റ് ചെയ്തുവെന്നാണ് ആരോപണം.
റോഡുണ്ടാക്കിയ സ്ഥലം വില്ലേജ് രേഖകൾ പ്രകാരം തോടാണെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രവൃത്തി ചെയ്തത് പഴയ റോഡിലാണെന്ന് വരുത്താൻ ആസ്തി രജിസ്റ്ററിൽ കൃത്രിമം കാട്ടിയതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.