പട്ടാപ്പകൽ വീട്ടിൽ കവർച്ച: പ്രതികള്‍ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: ആലിപ്പറമ്പിൽ അടച്ചിട്ട വീടിെൻറ പൂട്ട് തകര്‍ത്ത് 19 പവന് സ്വർണാഭരണങ്ങളും 18,000 രൂപയും മോഷ്ടിച്ച കേസിലെ പ്രതികളെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. അന്തര്‍സംസ്ഥാന മോഷ്ടാക്കളായ കൊട്ടാരക്കര ഏഴുകോണ് സ്വദേശി അഭിരാജ് (29), കോഴിക്കോട് താമരശ്ശേരി സ്വദേശി മണി (36) എന്നിവരെയാണ് എസ്.ഐ. സി.കെ. നൗഷാദിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജൂലൈ ഏഴിന് പകല്‍ സമയത്ത് ആലിപ്പറമ്പ് പാറക്കണ്ണി മേപ്പറമ്പ് സ്കൂളിനു സമീപം തച്ചൻകുന്നൻ ഗഫൂറിെൻറ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ പെരിന്തൽമണ്ണയിൽ കടകളിലേക്കായി ഇറങ്ങിയതായിരുന്നു. ഉച്ചക്ക് വീട്ടുകാരെൻറ സഹോദരിയുടെ മകൻ ഉച്ചഭക്ഷണം കഴിക്കാനെത്തിയ സമയത്താണ് വാതിൽ പൊളിച്ചതായി കണ്ടെത്തിയത്.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. ഇവരെ നിരീക്ഷിച്ചു വരുന്നതിനിടെ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ പ്രതികളെ ബൈക്ക് സഹിതം അങ്ങാടിപ്പുറത്തുനിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം മോഷ്ടാക്കൾക്ക് പ്രാദേശികമായി ബന്ധമോ അത്തരം സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നതടക്കം കാര്യങ്ങൾ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം അന്വേഷിക്കും. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്കുമാറിെൻറ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐ. സി.കെ. നൗഷാദ്, എ.എസ്.ഐ വിശ്വംഭരന്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് സജീര്‍, ദിനേശ്, മിഥുന്, രാജേഷ്, നിഖില്‍, ഷഫീക്ക്, പ്രഭുല്‍, കബീര്‍ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.