എന്നും 'അസുഖ'മുള്ള ആശുപത്രി; തലക്കുമീതെ ഉണ്ടായിരുന്നത് വൻ ഭീഷണി
text_fieldsകോഴിക്കോട്: ഒന്നരപതിറ്റാണ്ട് പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായിട്ടും പകരം സംവിധാനമൊരുക്കാത്തതാണ് ചക്കോരത്ത്കുളത്തെ ഇ.എസ്.ഐ ഡിസ്പെൻസറിയിലെ അപകടത്തിന് കാരണമായത്.
വ്യവസായ സ്ഥാപനങ്ങളിലെ 20,000ത്തോളം തൊഴിലാളികളാണ് ഇവിടത്തെ ഡിസ്പെൻസറിക്ക് കീഴിൽ ചികിത്സ തേടുന്നത്. ഇവരുടെ കുടുംബാംഗങ്ങളുടെ എണ്ണം കൂടി ചേർത്താൽ 80,000 മുകളിൽ ആളുകളാണ് ആശ്രയിക്കുന്നത്. എന്നാൽ, 20 പേർക്ക് പോലും നിന്നുതിരിയാൻ ഇടമില്ലാത്ത െകട്ടിടത്തിലാണ് പ്രവർത്തനം.
കോവിഡ് കാലമായതിനാൽ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ഡിസ്പെൻസറിയുടെ പ്രവർത്തനം. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് തുടങ്ങിയപ്പോൾ നിരവധി രോഗികൾ ഇവിടെയുണ്ടായിരുന്നു. തിരക്ക് കുറഞ്ഞ സമയത്താണ് മച്ച് തകർന്നുവീണത്. മുകളിൽ ഓഫിസും താഴെ ഡിസ്പെൻസറിയുമാണുള്ളത്. മരംകൊണ്ടുള്ള മച്ചിന് മുകളിൽ കോൺക്രീറ്റിട്ടതാണ്.
അപകടത്തിെൻറ തീവ്രത കൂട്ടാൻ ഇത് കാരണമായി. മുകളിൽ നിന്ന് വീഴുന്നതുകണ്ടാണ് താഴെയുള്ളവർ ഓടിരക്ഷപ്പെട്ടത്. പരിക്കേറ്റ മീര മച്ചിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മറ്റ് മുറികളിലുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ അടക്കമുള്ളവർക്ക് പുറത്തേക്കിറങ്ങാനും കഴിഞ്ഞില്ലെന്ന് ജീവനക്കാർ പറഞ്ഞു. വീൽചെയറും ഫർണിച്ചറും നശിച്ചിട്ടുണ്ട്.
ഇ.എസ്.ഐ കോർപറേഷേൻറതായതിനാൽ കെട്ടിടം കേന്ദ്ര സർക്കാറിേൻറതാണ്. ജീവനക്കാർ സംസ്ഥാന സർക്കാറിെൻറ കീഴിലും. കാൽനൂറ്റാണ്ടിലേറെയായി പുതിയ െകട്ടിടത്തിനായുള്ള മുറവിളി തുടങ്ങിയിട്ട്. മൂന്നുതവണ െകട്ടിടം നവീകരിച്ചിരുന്നു. എന്നാൽ, കാലപ്പഴക്കം കാരണം ശോച്യാവസ്ഥക്ക് മാറ്റമുണ്ടായില്ല.
പുതിയ കെട്ടിടം നിർമിക്കുന്നതിന് മുന്നോടിയായി അധികൃതർ കെട്ടിടം പരിശോധിക്കാൻ കോഴിക്കോട് എൻ.ഐ.ടിയിലെ സംഘത്തെ നിയോഗിച്ചിരുന്നു. ഉറപ്പുള്ള കെട്ടിടമാണെന്ന് എൻ.ഐ.ടി സംഘം റിപ്പോർട്ട് നൽകിയതാണ് വികസനത്തിന് തടസ്സമായതെന്ന ആരോപണമുണ്ട്. ഫിറ്റ്നസ് അടക്കമുള്ള വിഷയങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നാണ് കോഴിക്കോട് കോർപറേഷൻ അധികൃതരുടെ നിലപാട്.
കല്ലായിയിലെ കെട്ടിടത്തിലേക്ക് ഡിസ്പെൻസറി മാറ്റുമെങ്കിലും നടക്കാവ് പരിസരത്തേക്കുതന്നെ തിരിച്ചുകൊണ്ടുവരും. ചക്കോരത്ത്കുളത്തെ ശാരദ ഹോസ്പിറ്റൽ കെട്ടിടം ഇതിനായി വാടകക്കെടുക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.