റിട്ട. അധ്യാപക ദമ്പതികൾ മരിച്ച നിലയിൽ
text_fieldsമേപ്പയൂർ: റിട്ട. അധ്യാപക ദമ്പതികൾ വീടിന് സമീപത്തെ വിറകുപുരയിൽ തൂങ്ങി മരിച്ച നിലയിൽ. ചിങ്ങപുരം സി.കെ.ജി ഹൈസ്കൂൾ റിട്ട. അധ്യാപകൻ പട്ടോനക്കണ്ടി പ്രശാന്തിയിൽ കെ.കെ. ബാലകൃഷ്ണൻ (72), ഭാര്യ ഇരിങ്ങത്ത് യു.പി സ്കൂൾ റിട്ട. അധ്യാപിക കുഞ്ഞിമാത (67) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ എഴുന്നേൽക്കേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് വിറകുപുരയിൽ തൂങ്ങിയ നിലയിൽ കണ്ടത്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇരുവരെയും രോഗം അലട്ടിയതാണ് ആത്മഹത്യയുടെ കാരണമെന്ന് പൊലീസ് പറഞ്ഞു.
മേപ്പയൂർ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിനയച്ചു. മക്കൾ: അഭിലാഷ് (അധ്യാപകൻ, കന്നൂർ യു.പി.സ്കൂൾ, ഉള്ള്യേരി), അഖിലേഷ്. മരുമകൾ: രമ്യ (അധ്യാപിക മേപ്പയൂർ എൽ.പി.സ്കൂൾ), ബാലകൃഷ്ണെൻറ സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, കുഞ്ഞിക്കണ്ണൻ, കാർത്യായനി, പരേതരായ ശ്രീധരൻ, രാഘവൻ, മാധവി. കുഞ്ഞിമാതയുടെ സഹോദരങ്ങൾ: രാജൻ, സുരേന്ദ്രൻ, ജാനകി, നാരായണി, രാധ, ശാന്ത, ചന്ദ്രിക, ഗീത. സംസ്കാരം വൈകീട്ടോടെ വീട്ടുവളപ്പിൽനടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.