എസ്.ജയശ്രീ മേയർ, മുസഫർ അഹമ്മദ് ഡെപ്യൂട്ടി മേയർ സാധ്യത
text_fieldsകോഴിക്കോട്: കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് 28ന് രാവിലെ 11ന് നഗരസഭ കൗൺസിൽ ഹാളിൽ നടക്കും. അന്നു തന്നെ രണ്ടിന് ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കും. കലകട്ർ സാംബശിവറാവുവാണ് വരണാധികാരി. മേയർ പദവി ഇത്തവണ വനിത സംവരണമായതിനാൽ 28ന് ചുമയതലയേൽക്കുക നഗരത്തിെൻറ അഞ്ചാമത് വനിത മേയറാണ്. അത് ആരാവുമെന്ന ആകാംക്ഷയിലാണ് നഗരം.
25ാം വാർഡായ കോട്ടൂളിയിൽനിന്ന് 798 വോട്ടിന് ജയിച്ച ഡോ. എസ്. ജയശ്രീയാവും മേയർ എന്നാണ് കരുതുന്നത്. ഡെപ്യൂട്ടി മേയറായി 54ാം വാർഡായ കപ്പക്കല്നിന്ന് 1306 വോട്ടിന് ജയിച്ചെത്തിയ സി.പി. മുസാഫര് അഹമ്മദിെൻറ പേരാണ് മുഖ്യമായി പരിഗണിക്കുന്നത്.
29ാം വാർഡായ പൊറ്റമ്മല്നിന്ന് 652 വോട്ടിന് ജയിച്ച ഡോ. ബീന ഫിലിപ്, 23ാം വാർഡായ നെല്ലിക്കോട്നിന്ന് 746 വോട്ടിന് ജയിച്ച സുജാത കൂടത്തിങ്ങൽ എന്നിവരും മേയറാവാൻ സാധ്യതയുള്ളവരാണ്. എങ്കിലും പ്രഥമ പരിഗണന ഡോ. എസ്. ജയശ്രീക്കാവും. സി.പി.എം ജില്ല കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ശേഷമാവും കൗൺസിൽ പാർട്ടിയിൽ ഇക്കാര്യം അറിയിക്കുക. സി.പി.എം കൗൺസിലർമാരുടെ യോഗം 21നു ശേഷം ചേരും.
മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പലായ ഡോ. ജയശ്രീ കോടഞ്ചേരി ഗവ. കോളജ് പ്രിൻസിപ്പലും എ.കെ.ജി.സി.ടിയുടെ അക്കാദമിക വിഭാഗം ജില്ല കൺവീനറുമായിരുന്നു. നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിെൻറയും ആഴ്ചവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറയും മുൻ പ്രിൻസിപ്പലാണ് ബീന ഫിലിപ്. സിവിൽ എൻജിനീയറായ സുജാത പൊതുമരാമത്ത് വകുപ്പിൽനിന്നാണ് വിരമിച്ചത്.
എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ്പ്രസിഡൻറും എ.െഎ.എസ്.ഡി.ഇ.എഫിെൻറ അഖിലേന്ത്യ കമ്മിറ്റി അംഗവും എഫ്.എസ്.ടി.ഇ.ഒയുടെ സംസ്ഥാന കൺവീനറുമായിരുന്നു. നിലവിൽ സി.പി.എം നെല്ലിക്കോട് ഇൗസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ നേതാവുമാണ്.
നഗരസഭയുടെ 26ാം മേയറാണ് സ്ഥാനമൊഴിഞ്ഞ തോട്ടത്തിൽ രവീന്ദ്രൻ. 25ാം മേയറായി കഴിഞ്ഞ ഭരണസമിതിയിൽ വി.കെ.സി. മമ്മദ് കോയ ചുമതലയേറ്റെങ്കിലും ബേപ്പൂരിൽ അദ്ദേഹം എം.എൽ.എയായതോടെ തോട്ടത്തിൽ രവീന്ദ്രനെ 26ാം നഗരപിതാവാക്കുകയായിരുന്നു. നിയുക്ത കൗൺസിലർമാരുടെ സത്യപ്രതിജ്ഞ 21നു രാവിലെ 11.30നു ടാഗോർഹാളിൽ നടക്കും.
വനിതമേയറായത് മൂന്നു പേർ
കോഴിക്കോട്: ആദ്യ വനിതമേയറായി ഹൈമവതി തായാട്ട് ഭരണം നടത്തിയത് 1988 ഫെബ്രുവരി നാലു മുതൽ 89 ഫെബ്രുവരി നാലുവരെയാണ്. 1995ൽ ആണ് പിന്നെ കോഴിക്കോടിന് വനിതമേയർ വന്നത്. 95 ഒകേ്ടോബർ നാലു മുതൽ 98 ഏപ്രിൽ 21 വരെ പ്രഫ. എ.കെ. പ്രേമജം മേയറായി. 98ൽ പ്രേമജം വടകരയിൽ എം.പിയായതോടെ 98 മേയ് 28 മുതൽ െസപ്റ്റംബർ 28 വരെ എം.എം. പത്മാവതി മേയറായി. മേയർ സ്ഥാനം വനിതസംവരണമായതോടെ നാലാമത്തെ വനിതമേയറായി വീണ്ടും എ.കെ. പ്രേമജം 2010 നവംബർ ഒമ്പതിന് ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.