തേനീച്ചകൃഷിയിൽ വിജയഗാഥ രചിച്ച് സംജിത്ത് ലാൽ
text_fieldsനന്മണ്ട: തേനീച്ചകൃഷിയിൽ വിജയഗാഥ രചിച്ച് യുവകർഷകൻ. നന്മണ്ട പൊയിൽത്താഴം നെച്ചുള്ളത്ത് സംജിത് ലാലാണ് തേനീച്ച വളർത്തലിൽ തേനൂറും അനുഭവക്കഥകളുമായി യുവാക്കൾക്ക് മാതൃകയാകുന്നത്. സഞ്ചാരത്തിനിടയിൽ തേനീച്ചക്കർഷകരെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ സംജിത്ത് 2006ൽ ഒരു പെട്ടിയുമായാണ് തേനീച്ചകൃഷിയിലേക്ക് ഇറങ്ങിയത്.
ഇന്ന് ചെറുതേനീച്ചകൃഷി ഉൾപ്പെടെ 150 പെട്ടിയിലാണ് കൃഷി. കണ്ണൂരിൽ പോയി പരിശീലനം നേടിയതിനുശേഷമാണ് തുടങ്ങിയത്. തേനീച്ചയുടെ വളർച്ചയുടെ മൂന്നു കാലഘട്ടത്തെക്കുറിച്ച് നമ്മൾ പൂർണമായും മനസ്സിലാക്കണമെന്നും ഈ കർഷകൻ പറഞ്ഞു.
ജനുവരി തൊട്ട് ഏപ്രിൽ വരെയുള്ള സമയമാണ് വിഷമകരമായ കാലഘട്ടം. പ്രകൃതിയിൽ തേനും പൂമ്പൊടിയും കിട്ടാത്ത കാലമായതിനാൽ പഞ്ചസാര പാനീയം കൊടുക്കണം. മഴ നനയാതെ, ഉറുമ്പ് കയറാതെ നോക്കണം. തേനീച്ചക്ക് പ്രകൃതിയിലെ ശത്രുക്കളായ അടപ്പുഴു വരാതെ നോക്കണം.
വളർച്ചാകാലഘട്ടത്തിലാണ് പെട്ടികൾ ഇരട്ടിയാക്കേണ്ടതെന്നും സംജിത് പറയുന്നു. സ്വയംതൊഴിൽ എന്ന നിലയിൽ ആർക്കും കൃഷി ചെയ്യാം. ലാഭകരവും ആദായകരവുമായിട്ടും തേനീച്ച കൃഷിയിലേക്കു കടന്നുവരാൻ കർഷകർ മടിക്കുന്നു. ട്രാക്ടർ ഉഴുത്തിനു പുറമെയാണ് തേനീച്ചകൃഷിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.