പട്ടികജാതി തൊഴിൽകേന്ദ്രം നശിക്കുന്നു
text_fieldsകുറ്റ്യാടി: 12 വർഷമായി അടഞ്ഞുകിടക്കുന്ന വടയത്തെ പട്ടികജാതിക്കാരുടെ നെയ്ത്തുകേന്ദ്രം നശിച്ചുതീരുന്നു.
2005-2010 വർഷത്തെ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആഭിമുഖ്യത്തിലാണ് പട്ടികജാതി തൊഴിൽ സംരംഭകത്വ കേന്ദ്രം തുടങ്ങിയത്. തറികൾ ചിതൽതിന്ന് നശിച്ചു. മേൽക്കൂര തകർന്ന് അകത്താണ് മഴവെള്ളം പതിക്കുന്നത്. തുടക്കത്തിൽ തോർത്ത്, ലുങ്കി മുതലായവ നെയ്തിരുന്നെന്നും തൊഴിലെടുക്കാൻ ആളുകളെ കിട്ടാത്തതിനാൽ അടച്ചിടേണ്ടിവന്നതാണെന്നും അന്നത്തെ വാർഡ് മെംബർ പി.സി. രവീന്ദ്രൻ പറഞ്ഞു.
ആദ്യം 20 പേർ ജോലി ചെയ്തിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി കുറഞ്ഞ് ആരും തീരെ വരാതായി. പ്രദേശവാസികളായ ആരും തൊഴിലെടുക്കാൻ ഉണ്ടായിരുന്നില്ല.
വാർഡിന് പുറത്ത് നിട്ടൂർ ഭാഗത്തുനിന്നാണ് കൂടുതൽ പേരും എത്തിയിരുന്നത്.
ഇവിടെ കിട്ടുന്നതിൽ കൂടുതൽ വേതനം തൊഴിലുറപ്പ് ജോലിക്കായതിനാൽ മുഴുവൻ പേരും അതിലേക്ക് മാറുകയാണുണ്ടയത്. മറ്റു ജാതിക്കാർക്ക് ഇവിടെ തൊഴിലെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല.
തുടർന്നു വന്ന ഭരണസമിതികൾ ഇതിനെ പൊതുസംരംഭമാക്കാൻ ശ്രമിച്ചെങ്കിലും ഏറ്റെടുക്കാൻ സാധിച്ചില്ലത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.