സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നു സംഘങ്ങൾ; പൊലീസും നിസ്സഹായാവസ്ഥയിൽ
text_fieldsവെള്ളിമാട്കുന്ന്: വിദ്യാർഥികളെ പിടിമുറുക്കി മയക്കുമരുന്ന് സംഘങ്ങൾ. സ്കൂൾ പ്രവേശനത്തിന് ദിവസങ്ങൾ മാത്രമിരിക്കെ പുതിയ ഉപയോക്താക്കളെ കാത്തിരിക്കുകയാണ് മയക്കുമരുന്ന് സംഘങ്ങൾ എന്നാണ് പൊലീസ് നൽകുന്ന വിവരം. കോളജ് വിദ്യാർഥികളെ കണ്ണികളാക്കിയിരുന്ന സംഘം ഹൈസ്കൂൾ വിദ്യാർഥികളെ കൂടി ഉപയോക്താക്കളാക്കി മാറ്റുകയാണെന്നാണ് വിവരം.
ലഹരി ഉപയോഗിക്കുന്ന വിദ്യാർഥികൾതന്നെയാണ് സ്കൂളുകളിൽ പുതിയ കണ്ണികളെ ചേർക്കുന്നത്. ലഹരി കൊടുത്താൽ വാങ്ങാൻ കൂട്ടാക്കാത്ത വിദ്യാർഥികളെ നിസ്സാര കാരണങ്ങൾ പറഞ്ഞ് സംഘം ആക്രമിക്കുകയാണ് രീതി. അക്രമം ഭയന്ന് ലഹരിവസ്തുക്കൾ വാങ്ങി ഉപയോഗിക്കാനും തണൽപറ്റാനും നിർബന്ധിതരാകുകയാണ്. തങ്ങൾക്ക് നേരിടാൻ കഴിയാത്ത കുട്ടികളെ പുറത്തുനിന്നുള്ള ലഹരി വിതരണക്കാരെ ഏൽപിക്കുകയാണ്. മൊത്തവിൽപന സംഘംതന്നെ പ്രദേശത്തുണ്ട്.
ഇവരെ പിടികൂടുക അത്ര എളുപ്പമല്ല. പൊലീസ് പിടിയിലാകുന്നതാകട്ടെ താഴേ തട്ടിലുള്ള വിതരണക്കാരും ഉപയോക്താക്കളുമാണ്. പൊലീസിന്‍റെ ശക്തമായ ഇടപെടൽ കുറയുന്നത് ലഹരി സംഘങ്ങൾക്ക് ഏറെ സഹായകമാകുകയാണ്. വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ രക്ഷിതാക്കളുടെ ഇടപെടൽ അനിവാര്യമാണെന്ന് പൊലീസും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.