വയറ്റിൽ കത്രിക: പ്രതിപ്പട്ടിക നാളെ കോടതിയിൽ സമർപ്പിക്കും
text_fieldsകോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തിരുത്തൽ വരുത്തിയ പ്രതിപ്പട്ടിക പൊലീസ് നാളെ കോടതിയിൽ സമർപ്പിക്കും.
നിലവിൽ പ്രതിപ്പട്ടികയിലുള്ള മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി എന്നിവരെ മാറ്റി പകരം 2017ൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയുമാണ് പ്രതിപ്പട്ടികയിൽ പുതുതായി ഉൾപ്പെടുത്തുക.
കേസന്വേഷണത്തിന്റെ തുടർനടപടികളുടെ ഭാഗമായാണ് പുതിയ പ്രതിപ്പട്ടിക സമർപ്പിക്കുന്നതെന്ന് മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശൻ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.