കത്രിക കേസിൽ മെഡിക്കൽ ബോർഡ് അട്ടിമറി; പൊലീസ് നാലു ഡോക്ടർമാരിൽ നിന്നുകൂടി മൊഴിയെടുത്തു
text_fieldsകോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് ജില്ല മെഡിക്കൽ ബോർഡ് റിപ്പോർട്ട് അട്ടിമറിച്ചെന്ന കേസിൽ പൊലീസ് ബോർഡ് അംഗങ്ങളായ നാലു ഡോക്ടർമാരിൽനിന്നുകൂടി മൊഴിയെടുത്തു. ബോർഡ് ചെയർമാനായ ഡി.എം.ഒ ഡോ. കെ.കെ. രാജാറിൽനിന്ന് മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശൻ കഴിഞ്ഞദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു. ബോർഡ് അംഗമായ അനസ്തെറ്റിസ്റ്റ് റേഡിയോളജിസ്റ്റ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്താനുള്ളത്.
മെഡിക്കൽ ബോർഡിലേക്ക് ഡോക്ടർമാരെ നിയമിച്ചതുൾപ്പെടെയുള്ള രേഖകളും പൊലീസ് ഡി.എം.ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ എട്ടിന് ചേർന്ന മെഡിക്കൽ ബോർഡിലേക്ക് നേരത്തെ നിശ്ചയിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് ഡോ. മിനിമോൾ മാത്യുവിനെ തൊട്ടു തലേ ദിവസം മാറ്റി പകരം ബി. സലിമിനെ നിയമിക്കുകയായിരുന്നു. കൺസൽട്ടന്റിനു പകരം ജൂനിയർ കൺസൽട്ടന്റായ ഡോ. കെ.ബി. സലിമിനെ നിയമിച്ചതും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെയാണ് പൊലീസ് അന്വേഷിക്കുന്നത്. കേസിൽ മെഡിക്കൽ ബോർഡ് അംഗീകാരത്തിനു കാത്തുനിൽക്കാതെ അന്വേഷണവുമായി മുന്നോട്ടുപോവുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.