കടൽക്ഷോഭം: ശാശ്വതപരിഹാരം പരിഗണനയിലെന്ന് മന്ത്രി
text_fieldsകോഴിക്കോട്: കടൽക്ഷോഭം രൂക്ഷമായ ചാമുണ്ഡിവളപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിനൊപ്പം പ്രദേശത്തെ വീട്ടുകാരെ കണ്ട് മന്ത്രി സംസാരിച്ചു. അടിയന്തര സാഹചര്യം വന്നാൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനമൊരുക്കാൻ അധികൃതർക്ക് നേരത്തെ നിർദേശം നൽകിയിട്ടുണ്ടെന്നും കടൽഭിത്തിയുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരാഴ്ചയായി ചാമുണ്ഡിവളപ്പ് ഭാഗത്ത് ഒന്നര കിലോമീറ്റർ തീരത്ത് തിര ഉയരത്തിൽ കരയിലേക്ക് അടിക്കുകയാണ്. പ്രദേശത്തെ ഇരുനൂറോളം വീട്ടുകാരാണ് ഭീതിയിൽ കഴിയുന്നത്. രാത്രി ഒമ്പതിന് ശേഷം രൂപപ്പെടുന്ന വേലിയേറ്റസമയത്ത് രൂക്ഷമായ കടൽക്ഷോഭം ഉണ്ടാകുന്നതായും ജീവന് ഭീഷണി നിലനിൽക്കുന്നതിനാൽ സുരക്ഷിതത്വം ഒരുക്കാൻ സർക്കാറും നഗരസഭയും ഇടപെടണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം. ചാമുണ്ഡിവളപ്പിൽ കടൽഭിത്തി പുനർനിർമിക്കണം എന്നാവശ്യപ്പെട്ട് മന്ത്രിയും സ്ഥലം എം.എൽ.എയുമായ അഹമ്മദ് ദേവർകോവിലിനും എം.കെ. രാഘവൻ എം.പിക്കും നേരത്തെ പ്രദേശവാസികൾ നിവേദനം നൽകിയിരുന്നു. ചക്കുംകടവ്, കപ്പക്കൽ, കോയവളപ്പ് തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.