കലിതുള്ളി കടൽ; ഭീതിയിൽ തീരമേഖല
text_fieldsകോഴിക്കോട്: ജില്ലയുടെ വിവിധഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായതോെട തീരമേഖലയിലെ നിരവധി കുടുംബങ്ങൾ ഭീതിയിലായി. പലയിടത്തും ആളുകളെ ബന്ധുവീടുകളിലേക്കുൾപ്പെടെ മാറ്റി താമസിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് ബന്ധുവീടുകളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചത്.
അഴിയൂരിൽ ചോമ്പാല ഹാർബറിനോട് േചർന്ന് െകട്ടിയിട്ട 10 തോണികൾ തകർന്നു. ഇൗ ഭാഗത്ത് തീരമേഖലയിലെ നിരവധി െതങ്ങുകൾ കടപുഴകി. എരിക്കിൽ കടപ്പുറത്തും സാൻഡ്ബാങ്ക് തീരമേഖലയിലും വലിയ നാശനഷ്ടമുണ്ടായി. വടകര പുറംകര ഭാഗത്ത് നിരവധി വീടുകളിലേക്ക് തിരമാല അടിച്ചുകയറി.
ബേപ്പൂർ പുലിമുട്ട് ഭാഗത്തെ നിരവധി പെട്ടിക്കടകൾ കടലിലേക്ക് ഒലിച്ചുപോയി. ജങ്കാറിെൻറ ജെട്ടിയും ടിക്കറ്റ് കൗണ്ടറും ഭാഗികമായി തകർന്നു. ചാലിയം, കടലുണ്ടി ഭാഗത്തും വലിയ നാശനഷ്ടമുണ്ട്. ഈ ഭാഗത്തുമാത്രം മുപ്പതിലേറെ വീടുകളിലാണ് െവള്ളം കയറിയത്്. ഇവിടങ്ങളിലുള്ളവരോട് ബന്ധുവീടുകളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്. എം.കെ. രാഘവൻ എം.പി, നിയുക്ത എം.എൽ.എ പി.എ. മുഹമ്മദ് റിയാസ് എന്നിവർ സ്ഥലം സന്ദർശിച്ചു.
നഗരപരിധിയിൽ തോപ്പയിൽ, സൗത്ത് ബീച്ച്, ശാന്തിനഗർ കോളനി, മുഖദാർ, പള്ളിക്കണ്ടി, കോതി ഭാഗത്തുള്ള നിരവധി വീട്ടുകാരാണ് കടലാക്രമണ ഭീതിയിലുള്ളത്. നിയുക്ത എം.എൽ.എ അഹമ്മദ് ദേവർകോവിൽ സ്ഥലം സന്ദർശിച്ചു. ശാന്തിനഗർ കോളനി, സൗത്ത് ബീച്ച്, പള്ളിക്കണ്ടി ഭാഗത്ത് ശക്തമായ തിരമാല ആഞ്ഞുവീശി നിരവധി വീടുകളിലേക്ക് കടൽവെള്ളം അടിച്ചുകയറി. നദീനഗർ ഭാഗത്ത് ബി.കെ. കനാൽ കരകവിഞ്ഞ് നിരവധി വീടുകളിലേക്ക് വെള്ളം കയറി. കണ്ണംപറമ്പ് പള്ളിക്കു സമീപം ബീച്ച് റോഡിലേക്കുവരെ തിരമാല അടിച്ചുകയറി സൗത്ത് ബീച്ചിൽ കടലിനോട് ചേർന്ന് നിർമിച്ച ഓലഷെഡുകളിൽ പലതും നശിച്ചു. തോപ്പയിൽ ഭാഗത്ത് 25ഓളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.