യുവാക്കളെ തഴഞ്ഞു; യൂത്ത് ലീഗിന് അമർഷം
text_fieldsകോഴിക്കോട്: ജില്ല പഞ്ചായത്തിലേക്കും കോർപറേഷനിലേക്കുമുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളിൽ യുവാക്കളെ അവഗണിച്ചതിൽ യൂത്ത് ലീഗിന് കടുത്ത പ്രതിഷേധം. യൂത്ത് ലീഗിെൻറ നേതൃനിരയെ പരിഗണിച്ചിെല്ലന്ന് മാത്രമല്ല, അഭിപ്രായം പോലും ചോദിച്ചില്ല. എൽ.ഡി.എഫിൽ സി.പി.എമ്മും മറ്റു കക്ഷികളും യുവനിരക്ക് മുൻതൂക്കം നൽകിയപ്പോഴാണ് ലീഗ് യുവാക്കളെ അവഗണിച്ചതെന്നാണ് ആക്ഷേപം. കോർപറേഷനിലും ജില്ല പഞ്ചായത്തിലും യൂത്ത് ലീഗ് പ്രവർത്തകരെ ലീഗ് നേതൃത്വം അരിഞ്ഞുവീഴ്ത്തുകയാണെന്നാണ് ജില്ല യൂത്ത് ലീഗ് നേതൃത്വത്തിെൻറ അഭിപ്രായം.
കഴിഞ്ഞ തവണ നജീബ് കാന്തപുരമടക്കമുള്ള യുവനേതാക്കളെ ജില്ല പഞ്ചായത്തിലേക്ക് പരിഗണിച്ചിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ വിജയവും സ്വന്തമാക്കിയിരുന്നു. നജീബിെൻറ കട്ടിപ്പാറ വാർഡിൽ റംസീന നരിക്കുനിയാണ് ഇത്തവണ സ്ഥാനാർഥി. യുവസ്ഥാനാർഥിയാണെങ്കിലും യൂത്ത് ലീഗുമായി ബന്ധമില്ല. അരിക്കുളം വാർഡിൽ റഷീദ് വെങ്ങളത്തെ മത്സരിപ്പിക്കുകയാണ്. യൂത്ത് ലീഗിെൻറ ആരും മത്സരിക്കാനില്ലല്ലേ എന്ന 'ഭംഗിവാക്ക്' മാത്രമാണ് ജില്ല നേതൃത്വം പറഞ്ഞത്.
അരിക്കുളത്ത് നിർബന്ധമായും മത്സരിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടിരുന്നതായി ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂർ പ്രവർത്തകർക്ക് അയച്ച വാട്സ്ആപ് സന്ദേശത്തിൽ പറയുന്നു. സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളും സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരവും ഇതുതന്നെയാണ് പറഞ്ഞത്. യൂത്ത് ലീഗ് മത്സരിക്കുമെന്ന് ലീഗിനെ അറിയിച്ചിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ 'ഭ്രാന്തിളകി' സ്ഥാനാർഥിയാകാൻ നടക്കുന്നവരല്ലെന്ന് സാജിദ് പ്രവർത്തകരെ ഓർമിപ്പിക്കുന്നു. ലീഗ് നേതാക്കൾ യൂത്ത് ലീഗിനോട് കാരുണ്യം കാട്ടണം. മാനാഭിമാനത്തോെട ഇടപെടണം. മുനവ്വറലി തങ്ങളുടെ സൗമ്യമായ അഭ്യർഥനപോലും ജില്ല ലീഗ് പാർലമെൻററി ബോർഡ് വകവെച്ചില്ലെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.