രണ്ടാം ക്ലാസ് വിദ്യാർഥി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സ സഹായം തേടുന്നു
text_fieldsവെള്ളിമാട്കുന്ന്: ജെ.ഡി.ടി ഇസ്ലാം എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അമാൻ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സ സഹായം തേടുന്നു. കുരുവട്ടൂർ ചെറുവറ്റ സ്വദേശികളായ മൻസൂർ-സുഹറ ദമ്പതികളുടെ മകനായ അമാൻ കഴിഞ്ഞ ആറു മാസക്കാലമായി ലുക്കീമിയ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ കീമോതെറപ്പി ചികിത്സയിലാണ്.
രോഗം പൂർണമായി ഭേദമാകണമെങ്കിൽ അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഈ സംവിധാനം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ലഭ്യമല്ല. 15 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ ഇവിടെ ഈ സംവിധാനമുള്ളൂവെന്നാണ് അറിയിച്ചത്.
സ്വകാര്യ ആശുപത്രിയിൽ 30 ലക്ഷത്തിലേറെ രൂപയാണ് ശസ്ത്രക്രിയക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ ലക്ഷങ്ങൾ ചെലവഴിച്ച ഓട്ടോ ജീവനക്കാരനായ പിതാവിന് ഭാരിച്ച തുക കണ്ടെത്താൻ ഒരു മാർഗവുമില്ല. പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം നടത്തി മുഹമ്മദ് അമാന്റെ ജീവൻ രക്ഷിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മൻസൂർ സി.കെ., അക്കൗണ്ട് നമ്പർ: 5010 05739 80300, ഐ.എഫ്.എസ്.ഇ കോഡ്: HDFC 0001255, എച്ച്.ഡി.എഫ്.സി ബാങ്ക്, മജസ്റ്റിക്ക് സെന്റർ ബ്രാഞ്ച്, കോഴിക്കോട്. ചെയർമാൻ: അക്കിനാരി മുഹമ്മദ് -9447 338 507, കൺവീനർ -ഷാജികുമാർ 9447 195 505
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.