കവർച്ച പരമ്പര; പ്രതി പിടിയിൽ
text_fieldsവടകര: ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന കവർച്ച പരമ്പരയിലെ പ്രതിയെ എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദംമംഗലം സ്വദേശി എ.പി. മുജീബിനെയാണ് അറസ്റ്റ് ചെയ്തത്. 2021 ജനുവരി 14ന് ഓർക്കാട്ടേരി ടൗണിലെ സബീന സ്റ്റോറിൽ (മലഞ്ചരക്കു കട) നടന്ന കവർച്ചയുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനിടയിൽ കൊയിലാണ്ടിക്കടുത്ത കാപ്പാട് ബീച്ചിൽനിന്ന് സി.ഐ വിനോദ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഓർക്കാട്ടേരിയിൽ കട കുത്തിത്തുറന്ന് 70,000 രൂപയും നാലു ചാക്ക് അടക്കയുമാണ് കവർന്നത്. കടയുടമ എടച്ചേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി പഴയ കേസുകൾ ഉടൻ തീർപ്പാക്കണമെന്ന ഉത്തരവിെൻറ വെളിച്ചത്തിലാണ് എടച്ചേരി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. പ്രതിയെ ചോദ്യം ചെയ്തതോടെയാണ് ഇയാൾ നടത്തിയ മറ്റു കവർച്ചകളും വെളിച്ചത്തായത്.
വടകരയുള്ള മലഞ്ചരക്കു സ്ഥാപനങ്ങളിൽ ആദ്യം അന്വേഷണം നടത്തിയ പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് അന്വേഷണം ഉേള്ള്യരിയിലേക്ക് വ്യാപിപ്പിച്ചു. തുടർന്ന് നമ്പർ പ്ലേറ്റുകൾ മാറിമാറി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. മലഞ്ചരക്കുകടകളിലാണ് പ്രധാനമായും കവർച്ച നടത്തിവന്നത്. ഇത്തരം കടകൾ കുത്തിത്തുറക്കാൻ ആവശ്യമായ ഗ്യാസ് കട്ടർ, ഓക്സിജൻ ട്യൂബ്, ലോക്ക് കട്ടർ അടക്കമുള്ള ഉപകരണങ്ങളും ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
കാറിെൻറ രേഖകൾ പരിശോധിച്ച് കണ്ടെത്താൻ പറ്റാത്ത വിധം മീറ്റർ ഉൾപ്പെടെ എല്ലാം ഇയാൾ നീക്കം ചെയ്തിരുന്നു. കൊണ്ടോട്ടിയിലുള്ള മറ്റൊരു മലഞ്ചരക്കു സ്ഥാപനത്തിൽനിന്ന് 90,000 രൂപയും ഒമ്പത് ചാക്ക് കുരുമുളകുമാണ് ഇയാൾ കവർന്നതെന്ന് പൊലീസ് കണ്ടെത്തി. ഷോറൂം കുത്തിത്തുറന്നാണ് ഇയാൾ ഉപയോഗിച്ച കാറും കവർന്നത്. കരിപ്പൂരിലെ പോപുലർ സർവിസ് സെൻറർ കുത്തിത്തുറന്നാണ് കാർ കവർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.