തിരുവള്ളൂരിൽ ഏഴു പേർക്ക് തെരുവുനായുടെ കടിയേറ്റു
text_fieldsതിരുവള്ളൂർ: തിരുവള്ളൂരിൽ സ്കൂൾ വിദ്യാർഥിയടക്കം ഏഴു പേർക്ക് തെരുവുനായുടെ കടിയേറ്റു. മലയിൽ നിവേദ് (8), ചാത്തോത്ത് ലീല (50), കുഴുക്കുത്താഴ കുഞ്ഞാമി (50), പാലോറമലയിൽ കുഞ്ഞിരാമൻ (60), പാലോറമീത്തൽ ശാന്ത (61), തേറാണ്ടി ശരണ്യ (27), എടച്ചേരി വീട്ടിൽ കമല (60) എന്നിവർക്കാണ് കടിയേറ്റത്.
ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഏഴാം വാർഡ് കുനിവയൽ ശാന്തിനഗർ കിഴക്കേടത്ത് ശിവക്ഷേത്ര പരിസരത്തുനിന്ന് ഓടിവന്ന നായ് മുന്നിൽ കണ്ടവരെയൊക്കെ കടിക്കുകയായിരുന്നു. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. സംഭവത്തെ തുടർന്ന് പൂവോട് വില്ലൂന്നിപാറയിൽ നാട്ടുകാർ നായെ തല്ലിക്കൊന്നു. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നു. പരിക്കേറ്റവർ വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.