ഓൺലൈൻ ഇടപാടിലൂടെ മസാജ് പാർലറിൽ അനാശാസ്യം; രണ്ടുേപർ പിടിയിൽ
text_fieldsകോഴിക്കോട്: മസാജ് പാർലർ എന്ന പേരിൽ അനാശാസ്യ പ്രവർത്തനം നടത്തിയ രണ്ടുപേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. കുതിരവട്ടം നാച്വറൽ വെൽനെസ് സ്പാ ആൻഡ് ബ്യൂട്ടി ക്ലിനിക് മാനേജറും മാനന്തവാടി സ്വദേശിയുമായ പി.എസ്. വിഷ്ണു(21), ഇടപാടുകാരനായെത്തിയ മലപ്പുറം സ്വദേശി മെഹ്റൂഫ്(34) എന്നിവരെയാണ് റെയ്ഡിനിടെ പിടികൂടിയത്. ഈ സ്ഥാപനത്തിൽ റെയ്ഡ് നടക്കുേമ്പാൾ മൂന്ന് സ്ത്രീകൾ ഈ സ്ഥാപനത്തിലുണ്ടായിരുന്നു. ഇവെര പൊലീസിെൻറ നേതൃത്വത്തിൽ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
കോർപറേഷെൻറ അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വയനാട് സ്വദേശി ക്രിസ്റ്റി, തൃശൂർ സ്വദേശി ഫിലിപ്, ആലുവ സ്വദേശി ജെയ്ക് ജോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം നേരത്തെ അധികൃതർ അടപ്പിച്ചിരുന്നു. ഓൺലൈൻ വഴിയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഓൺലൈനിൽ മസാജ് സെൻററുകൾ തിരയുന്നവരുടെ നമ്പറുകൾ ശേഖരിച്ച് ഫോണിൽ തിരികെ വിളിക്കുന്നതായിരുന്നു രീതി.
സംസ്ഥാനത്തിെൻറ പലയിടങ്ങളിൽ നിന്ന് എത്തിക്കുന്ന സ്ത്രീകളെ ഉപയോഗിച്ചായിരുന്നു അനാശാസ്യ പ്രവർത്തനങ്ങൾ. വൈദ്യപരിശോധനക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. അനുമതിയില്ലാതെ സ്ഥാപനം നടത്തിയതിന് ഉടമകൾക്കെതിരെയും കേസെടുത്തു. മെഡി. കോളജ് സി.ഐ ബെന്നി ലാലു, എസ്.ഐമാരായ വി.വി. ദീപ്തി, കെ. സുരേഷ് കുമാർ, പി.കെ. ജ്യോതി, പൊലീസുകാരായ വിനോദ്കുമാർ, റജീഷ്, ജിതിൻ, അതുൽ, ജംഷീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.