ലൈംഗികാതിക്രമ പരാതി: വാർഡ് അംഗത്തെ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
text_fieldsനാദാപുരം: സഹപ്രവർത്തകക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിെയ തുടർന്ന് വാർഡ് അംഗത്തെ മുസ്ലിംലീഗ് വാർഡ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പകരം കുറ്റിയിൽ ജമാൽ മാസ്റ്റർക്ക് ചുമതല നൽകി. നാദാപുരം ഗ്രാമപഞ്ചായത്ത് 12ാം വാർഡ് അംഗെത്തയാണ് ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയത്. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം ലീഗ് യോഗത്തിലാണ് തീരുമാനം.
വിഷയം ചർച്ച ചെയ്യാൻ വാർഡ് പ്രസിഡൻറ് വി. അമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗിൻെറയും യൂത്ത് ലീഗിൻെറയും പ്രധാന ഭാരവാഹികളുടെ യോഗം ചേ ർന്നിരുന്നു. യോഗത്തിൽ ആരോപണ വിധേയനായ അംഗവും പങ്കെടുത്തിരുന്നു. അംഗങ്ങളുടെ കടുത്ത വിമർശനത്തിനിടെ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇതോടെ വാർഡ് സെക്രട്ടറി സ്ഥാനത്ത് നീക്കം ചെയ്യുകയായിരുന്നു.
സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ എൽ.ഡി.എഫ് ഭരണസമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയും പ്രതിഷേധസമരം നടത്തുകയും ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകരും പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ലീഗിൻെറ പ്രാദേശിക നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.