സിംഗുലാരിറ്റീസ് കോൺഫറൻസിന് ഫാറൂഖ് കോളജിൽ തുടക്കം
text_fieldsഫാറൂഖ് കോളജ്: സിംഗുലാരിറ്റീസ് അന്താരാഷ്ട്ര കോൺഫറൻസ് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിലെ പ്രഫ. നിവേദിത മേനോൻ ഉദ്ഘാടനം ചെയ്തു. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ ഉദാഹരിച്ച് പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരെയും അവരുടെ വ്യവഹാരങ്ങളും തിരിച്ചറിഞ്ഞ് അവരെ മതേതര സാമൂഹിക ഘടനയിൽ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് പ്രഫ. നിവേദിത ചൂണ്ടിക്കാട്ടി.
ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗത്തിെൻറയും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറയും ആഭിമുഖ്യത്തിൽ 'സ്വാതന്ത്ര്യം' പ്രമേയമാക്കിയുള്ള ഓൺലൈൻ കോൺഫറൻസ് വ്യാഴാഴ്ച സമാപിക്കും.
മാധ്യമരംഗത്തെ കുത്തകവത്കരണവും സർക്കാർ നിയന്ത്രണങ്ങളും സ്വാതന്ത്ര്യത്തിന് ഭീഷണിയാകുന്നുണ്ടെന്ന് മുതിർന്ന പത്രപ്രവർത്തകൻ രാജ്ദീപ് സർദേശായി അഭിപ്രായപ്പെട്ടു.
ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സാജിത എം.എ സ്വാഗതമാശംസിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അധ്യക്ഷതവഹിച്ചു. സിംഗുലാരിറ്റീസ് ദ്വൈവാർഷിക ജേണലിെൻറ പുതിയ പതിപ്പ് ചടങ്ങിൽ പ്രിൻസിപ്പൽ പ്രകാശനം ചെയ്തു. മമ്പാട് എം.ഇ.എസ് കോളജ് മുൻ പ്രിൻസിപ്പലും ജേണൽ ചീഫ് എഡിറ്ററുമായ ഡോ. പി.കെ. ബാബു പ്രഭാഷണം നടത്തി. ഡോ. മുഫീദ ടി നന്ദി പറഞ്ഞു. കോൺഫറൻസിൽ മൂന്നു ദിവസങ്ങളിലായി എട്ടു പ്രഭാഷകർ പങ്കെടുക്കും. ഏഴ് വേദികളിലായി പ്രബന്ധാവതരണങ്ങളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.