Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെട്ടിടത്തി​െൻറ സ്ലാബ്...

കെട്ടിടത്തി​െൻറ സ്ലാബ് വീണുണ്ടായ അപകടം: ഒരാൾകൂടി മരിച്ചു

text_fields
bookmark_border
കെട്ടിടത്തി​െൻറ സ്ലാബ് വീണുണ്ടായ അപകടം: ഒരാൾകൂടി മരിച്ചു
cancel
camera_alt

ഗണേശൻ

കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട്​ ജ​ങ്​​ഷ​നു​സ​മീ​പം നി​ർ​മാ​ണ​ത്തി​ലു​ള്ള ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​െൻറ സ്ലാ​ബ് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണം മൂ​ന്നാ​യി. പ​രി​ക്കേ​റ്റ്​​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശ​ു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ത​മി​ഴ്​​നാ​ട്​ ശ​ങ്ക​രാ​പു​രം കൊ​ടി​യാ​നൂ​ർ നോ​ർ​ത്ത്​ സ്​​​ട്രീ​റ്റി​ലെ ഗ​ണേ​ശ​ൻ (31) ആ​ണ്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​യോ​ടെ മ​രി​ച്ച​ത്. കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത ത​മി​ഴ്​​നാ​ട്ടി​ലെ ടീം ​ഏ​ജി​െൻറ തൊ​ഴി​ലാ​ളി​യാ​ണി​ദ്ദേ​ഹം.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ർ​മാ​ണ ക​മ്പ​നി​യി​ലെ എ​ൻ​ജി​നീ​യ​ർ ത​മി​ഴ്​​നാ​ട്​ മേ​ലെ​പാ​ള​യം തൈ​ക്ക​സ്​​ട്രീ​റ്റി​ൽ സ​ലീം ഖാ​ൻ (26), തൊ​ഴി​ലാ​ളി പു​തു​ക്കോ​ട്ട സ്വ​ദേ​ശി കാ​ർ​ത്തി​ക്​ (24) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ പു​തു​ക്കോ​ട്ട സ്വ​ദേ​ശി ജീ​വാ​ന​ന്ദ്​ (22), തി​രു​വ​ണ്ണാ​മ​ല സ്വ​ദേ​ശി​ക​ളാ​യ ത​ങ്ക​രാ​ജ്‌ (32) എ​ന്നി​വ​രി​പ്പോ​ഴും​ ചി​കി​ത്സ​യി​ലാ​ണ്.

നാ​ലാം നി​ല​യി​ൽ തൂ​ണു​ക​ൾ​ക്ക്​ മു​ക​ളി​ൽ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച്​ സ്ലാ​ബു​ക​ൾ വെ​ക്ക​വേ ഒ​രു ഭാ​ഗ​ത്തെ​ താ​ൽ​ക്കാ​ലി​ക തൂ​ൺ ച​രി​യു​ക​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക്​ സ്ലാ​ബു​ക​ൾ നി​ലം​പൊ​ത്തു​ക​യു​മാ​യി​രു​ന്നു. രേ​വ​തി​യാ​ണ്​ മ​രി​ച്ച ഗ​ണേ​ശി​െൻറ​ ഭാ​ര്യ. മ​ക്ക​ൾ: ധീ​ന, ശ്രി​ജ, ക​തി​ര​വ​ൻ.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - Slab accident; one more death
Next Story