കോഴിക്കോട് ബീച്ചിൽ വരുന്നവർക്ക് ഇനി പാമ്പും കോണിയും കളിക്കാം
text_fieldsകോഴിക്കോട്: ബീച്ചിലെത്തുന്നവർക്ക് കൗതുകം തീർക്കാൻ കൂറ്റൻ ചെസ് ബോർഡിനൊപ്പം പാമ്പും കോണിയും കളിക്കാനുള്ള വലിയ കളവും ഒരുങ്ങി. ബീച്ച് സംരക്ഷണം സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പാമ്പും കോണിയും ടൈലിട്ട നിലത്ത് വരച്ചത്.
നവീകരിച്ച സൗത്ത് ബീച്ച് മുതൽ വടക്ക് ഓപൺ സ്േറ്റജിന് മുൻവശം വരെയുള്ള കടപ്പുറവും ഫുട്പാത്തുമടങ്ങിയ ഭാഗമാണ് സോളസ് ആഡ് സൊലൂഷൻസ് എന്ന സ്വകാര്യ സംരംഭകർ സംരക്ഷിക്കുക. മൂന്നു കൊല്ലത്തേക്കാണ് കരാർ.
പുൽത്തകിടികളും ചെടികളും സ്ഥാപിച്ച് മനോഹരമാക്കാനും ലൈറ്റുകളും പൊട്ടിയ ടൈലുകളും മറ്റും സ്ഥാപിക്കാനും അവ പരിപാലിക്കാനുമാണ് കരാർ.
ബീച്ചിലെ മതിലുകളിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കുക, ശിൽപങ്ങൾ സംരക്ഷിക്കുക, കുട്ടികൾക്ക് കളിക്കാൻ സംവിധാനമൊരുക്കുക എന്നിവയെല്ലാം കരാറിെൻറ ഭാഗമാണ്. ഇതിെൻറ ഭാഗമായാണ് ശിൽപങ്ങൾ നിൽക്കുന്ന ഭാഗത്ത് വലിയ ചെസ് ബോർഡും ഇപ്പോൾ പാമ്പും കോണിയും ഒരുങ്ങിയത്. െക.പി. പ്രജീഷ്, ഷിജു കട്ടാങ്ങൽ, പ്രബീഷ് ഇമ്പ്രാലത്ത്, ലാലു പേരാമ്പ്ര, സനീഷ് കോഴിക്കോട് എന്നിവർ ചേർന്നാണ് അഞ്ചടി നീളത്തിലും വീതിയിലും പെയിൻറിൽ കളം വരച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.