ഖരമാലിന്യ മാനേജ്മെൻറ് പദ്ധതി:'പി.ആർ വർക്കിന് ' സ്വകാര്യ സ്ഥാപനത്തിന് കോടികൾ
text_fieldsകോഴിക്കോട്: ഖര മാലിന്യ സംസ്കരണമടമക്കമുള്ള ശുചിത്വ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ സംരംഭമായ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോഗ്രാമിെൻറ(കെ.എസ്.ഡബ്ല്യു.എം.പി) മാധ്യമ പ്രചാരണത്തിന് സ്വകാര്യ സ്ഥാപനത്തിന് ഒന്നരക്കോടി രൂപയുടെ കരാർ. പദ്ധതിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കാനും നടപ്പാക്കാനുമാണ് മുംബൈ ആസ്ഥാനമായ കൺസപ്റ്റ് കമ്യൂണിക്കേഷൻസ് എന്ന പബ്ലിക് റിലേഷൻസ് സ്ഥാപനത്തിനു കരാർ നൽകിയത്.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (പി.ആർ.ഡി) വകുപ്പിൽ നിരവധി പേരുണ്ടായിട്ടും സ്വകാര്യ പി.ആർ സ്ഥാപനങ്ങളെ ഏൽപിക്കുന്നതിൽ ദുരൂഹതയുണ്ട്. പി.ആർ.ഡി ഡയറക്ടർ തന്നെയാണ് കൺസപ്റ്റ് കമ്യൂണിക്കേഷെൻറ പേര് നിർദേശിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഡിജിറ്റൽ മാധ്യമങ്ങളിലെ ഇടപെടലിനും പ്രചാരണത്തിനുമായി ഒരു കോടി രൂപ സർക്കാർ സ്ഥാപനമായ സി.ഡിറ്റിന് നൽകുമ്പോഴാണ് മറ്റ് പി.ആർ വർക്കുകൾക്ക് സ്വകാര്യ സ്ഥാപനത്തെ ആശ്രയിച്ചത്. ലോകബാങ്ക് ധനസഹായത്തോടെയുള്ള വൻ പദ്ധതിയാണ് കെ.എസ്.ഡബ്ല്യു.എം.പി. 2100 കോടിയോളം രൂപയാണ് ചെലവാക്കുന്നത്.
ഇതിൽ 1500 കോടി ലോകബാങ്ക് നൽകും. ശുചിത്വമിഷെൻറ നേതൃത്വത്തിലായിരുന്നു പദ്ധതി നടത്തിപ്പ് ആസൂത്രണം ചെയ്തത്. ലോകബാങ്ക് നിർദേശപ്രകാരമാണ് പി.ആർ വർക്കിന് സ്ഥാപനങ്ങളെ നിയോഗിക്കുന്നതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയ ഉത്തരവിൽ പറയുന്നു. യോഗ്യതയിൽ ഇളവ് നൽകിയാണ് തെരഞ്ഞെടുത്തതെന്നും ഉത്തരവിൽ സമ്മതിക്കുന്നു. പി.ആർ.ഡിയെ നോക്കുകുത്തിയാക്കി സ്വകാര്യ സ്ഥാപനങ്ങൾക്ക് വൻതുകക്ക് മാധ്യമ പ്രചാരണത്തിന് കരാർ നൽകുന്നത് പതിവായിട്ടുണ്ട്.ശുചിത്വ പദ്ധതിയുമായി ബന്ധപ്പെട്ട് പി.ആർ.ഡി ഉന്നതർ തന്നെ സ്വകാര്യ കമ്പനിയെ തിരഞ്ഞെടുക്കുകയായിരുന്നു. ലോകബാങ്ക് നിർദേശപ്രകാരമാണ് നടപടികളെന്നാണ് അധികൃതരുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.