പൗരത്വ വിഭജനത്തിനെതിരെ സമരാഹ്വാനമായി സോളിഡാരിറ്റി സാഹോദര്യ ഇഫ്താർ
text_fieldsകോഴിക്കോട്: പരത്വ വിഭജനത്തിനെതിരെ സമരാഹ്വാനവുമായി സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംഘടിപ്പിച്ച സാഹോദര്യ ഇഫ്താർ. വിവിധ രാഷ്ട്രീയ-മത-സാംസ്കാരിക- കലാ മേഖലകളിൽനിന്നുളള പ്രഗദ്ഭർ പങ്കെടുത്തു. ഇന്ത്യ എന്ന ആശയം നിലനിൽക്കണോ എന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്ന സന്ദർഭത്തിൽ കൂടുതൽ ജാഗ്രതയോടെ നാം നിലകൊള്ളണമെന്ന് സംഗമം ആഹ്വാനം ചെയ്തു. ഡോ. പി.കെ. സാദിഖ് വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ആമുഖ ഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സഹൽ മുട്ടിൽ, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷെഫ്രിൻ കെ.എം, ഐ.എസ്.എം സംസ്ഥാന ട്രഷറർ കെ.എം.എ. അസീസ്, എം.ഇ.എസ് യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ശാഫി, എൻ.വൈ.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് അശ്റഫ് പുതുമ, യുക്തിവാദിയും ചിന്തകനുമായ പ്രതീഷ് ബി,ശബാബ് എഡിറ്റർ സുഫ്യാൻ അബ്ദുസ്സത്താർ, എൻ.വൈ.എൽ (വഹാബ് വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. റഷീദ്, കെ.എൽ.സി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു എഡ്വേർഡ്, സംവിധായകൻ അരുൺ രാജ്, പ്രഭാഷകനും എഴുത്തുകാരനുമായ റിയാസ് ഗസാലി, അംബിക മറുവാക്ക്, വിമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ, ഭാര്യ റൈഹാന കപ്പൻ, ഗവേഷക വിദ്യാർഥി സീന പനോലി, മുഹമ്മദ് അസ്‌ലം, സംവിധായകൻ ഹർഷദ്, സാമൂഹ്യ പ്രവർത്തകൻ ഇർഷാദ് മൊറയൂർ, ജംഷീദ് പള്ളിപ്രം, എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ.കെ. ബാബുരാജ്, അദർ ബുക്സ് മാനേജിങ് എഡിറ്റർ ഔസാഫ് അഹ്സൻ, വിസ്ഡം യൂത്ത് സംസ്ഥാന സമിതി അംഗം അജ്മൽ സി, എഴുത്തുകാരൻ മമ്മൂട്ടി അഞ്ചുകുന്ന്, മാധ്യമ പ്രവർത്തകൻ ബാബുരാജ് ഭഗവതി, മുഫ്തി അമീൻ മാഹി, എഴുത്തുകാരായ റഷീദ് മക്കട, ബഷീർ തൃപ്പനച്ചി, എഴുത്തുകാരൻ ഡോ. കെ. ജയസൂര്യ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.