ട്രാൻസ്ജെൻഡറുകളിൽ ചിലർ വോട്ടുചെയ്തത് സ്ത്രീ എന്നനിലയിൽ
text_fieldsകോഴിക്കോട്: ജില്ലയിൽ ട്രാൻസ്ജെൻഡറുകളിൽ പലരും സ്ത്രീകളുടെ വിഭാഗത്തിൽ വോട്ടുചെയ്തതായി വെളിപ്പെടുത്തൽ. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ തെരഞ്ഞെടുപ്പ്, ആധാർ കാർഡുകൾ എടുത്താൽ പാസ്പോർട്ടിനും വിദേശയാത്രക്കും കാലതാമസം വരുന്നെന്നും അതിനാൽ പലരും സ്ത്രീ എന്നപേരിലാണ് തിരിച്ചറിയൽ കാർഡ് എടുക്കുന്നതെന്നും സാമൂഹിക പ്രവർത്തകയും പുനർജനി പ്രസിഡന്റുമായ സിസിലി ജോർജ് പറഞ്ഞു.
2019ലാണ് ട്രാൻസ് വുമണായ അവർ സ്വന്തം തിരിച്ചറിയൽ കാർഡിൽ ലോക്സഭാ വോട്ടുരേഖപ്പെടുത്തിയത്. അന്ന് തിരിച്ചറിയൽ കാർഡിൽ മൂന്നാം ലിംഗം എന്ന് എഴുതിയത് വിമർശനത്തിനിടയാവുകയും പരാതി കൊടുത്തത് പ്രകാരം കാർഡ് തിരുത്തുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച സ്ത്രീ എന്ന ജെൻഡറിലാണ് അവർ കോഴിക്കോട് ഒളവണ്ണ കമ്പിളിപറമ്പ് യു.പി സ്കൂളിൽ എത്തി വോട്ടുചെയ്തത്. ജില്ലയിൽ 52 വോട്ടർമാരാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഇതിലുമധികം പേർ ഈ വിഭാഗത്തിലുണ്ടെന്നും തന്നെപ്പോലെ മറ്റ് ജെൻഡറുകളിൽ അവർ വോട്ട് ചെയ്തിട്ടുണ്ടാകാമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.