എസ്.എസ്.എൽ.സി; കോഴിക്കോട്ട് 99.5 ശതമാനം പേരും ജയിച്ചു
text_fieldsകോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ അഭിമാനജയത്തോടെ ജില്ലയും. 99.5 ശതമാനം പേരും ജയിച്ച് സംസ്ഥാനത്ത് നാലാം സ്ഥാനമാണ് കോഴിക്കോടിനുള്ളത്. 99.68 ശതമാനത്തോടെ കഴിഞ്ഞ വർഷം ചരിത്രവിജയമുണ്ടായിരുന്നു. ഫുൾ എ പ്ലസുകളും നൂറുശതമാനം വിജയം നേടിയ സ്കൂളുകളും ഇത്തവണ കുറഞ്ഞു. 43,714 പേർ പരീക്ഷയെഴുതിയതിൽ 43,496 പേരും ജയിച്ചു. 218 പേർ മാത്രമാണ് തോറ്റത്. 22,158 ആൺകുട്ടികളും 21,338 പെൺകുട്ടികളുമാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 5466 പേർക്കാണ് ഫുൾ എ പ്ലസുള്ളത്. കഴിഞ്ഞ വർഷം 14,363 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. 123 സ്കൂളുകൾക്കാണ് നൂറു ശതമാനം വിജയമുള്ളത്.
വടകര വിദ്യാഭ്യാസ ജില്ലയിൽ 15,587ഉം താമരശ്ശേരിയിൽ 15,318ഉം കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 12,591ഉം പേർ ജയിച്ചു. വടകരയിലാണ് വിജയശതമാനം കൂടുതൽ 99.74 താമരശ്ശേരിയിൽ 99.53ഉം കോഴിക്കോട്ട് 99.18ഉം ശതമാനമാണ് വിജയം.
ഫുൾ എ പ്ലസ് കുറഞ്ഞു; പെൺകുട്ടികൾക്ക് മുന്നേറ്റം
കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിലെ മുഴുവൻ വിഷയങ്ങളും ജയിച്ച കുട്ടികളുടെ എണ്ണം മുൻ വർഷങ്ങളിലെ എണ്ണത്തിനൊപ്പമെത്തി. 5466 പേരാണ് ഇത്തവണ ഫുൾ എ പ്ലസ് നേടിയത്. കഴിഞ്ഞ തവണ ഇതിന്റെ മൂന്നിരട്ടിയായ 14,363 പേർക്കായിരുന്നു ഈ നേട്ടം. 2020ൽ 5047 പേർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാനായത്. ഇത്തവണയും പെൺകുട്ടികൾക്കാണ് ഫുൾ എ പ്ലസിൽ മുന്നേറ്റം. 5466ൽ 3896 പെൺകുട്ടികൾ മിടുക്ക് കാട്ടി. 1570 ആൺകുട്ടികൾക്കാണ് ഫുൾ എ പ്ലസ് നേടാനായത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ 2008 കുട്ടികൾക്കാണ് ഫുൾ എപ്ലസ്. 1366 ആൺകുട്ടികൾക്കും 642 പെൺകുട്ടികൾക്കുമാണ് നേട്ടം.
വടകരയിൽ 1965 പേർ ഫുൾ എ പ്ലസ് നേടി. 1392 പെൺകുട്ടികളും 573 ആൺകുട്ടികളും. കോഴിക്കോട് പെൺകുട്ടികൾ 1138, ആൺകുട്ടികൾ 355 എന്നിങ്ങനെയാണ് ഫുൾ എ പ്ലസ്. ആകെ 1493 പേർക്ക്.
നൂറുമേനിയിൽ 123 വിദ്യാലയങ്ങൾ
കോഴിക്കോട്: വിജയശതമാനത്തിനും ഫുൾ എ പ്ലസിനുമൊപ്പം നൂറുമേനി വിജയം നേടിയ സ്കൂളുകളുടെ എണ്ണവും ഇത്തവണ കുറഞ്ഞു.123 സ്കൂളുകളാണ് നൂറ് ശതമാനം വിജയം സ്വന്തമാക്കിയത്. 59 എയ്ഡ്ഡ് സ്കൂളുകളും 38 സർക്കാർ സ്കൂളുകളും 26 അൺ എയ്ഡഡ് സ്കൂളുകളും നൂറുമേനി നേടി. സർക്കാർ സ്കൂളുകളിൽ ബാലുശ്ശേരി കോക്കല്ലൂർ ജി.എച്ച്.എസ്.എസിൽ 502 കുട്ടികൾ പരീക്ഷയെഴുതിയതിൽ മുഴുവൻ പേരും ജയിച്ചു. നാല് പേർ മാത്രം എഴുതിയ ഈസ്റ്റ്ഹിൽ ജി.ജി.എച്ച്.എസ്.എസിലും നൂറ് ശതമാനം വിജയമുണ്ട്. എയ്ഡഡ് സ്കൂളുകളിൽ മേമുണ്ട എച്ച്.എസ്.എസ് ഇത്തവണയും മുന്നേറി. ഏറ്റവും കൂടുതൽപേർ പരീക്ഷയെഴുതിയതും നൂറ് ശതമാനം വിജയം നേടിയതും മേമുണ്ടയിലാണ് 834 പേർ.
പ്ലസ് വണിന് സീറ്റുണ്ടാകുമോ?
കോഴിക്കോട്: കഴിഞ്ഞവർഷം ഫുൾ എ പ്ലസ് നേടിയവർക്കുപോലും ജില്ലയിൽ പ്ലസ് വണിന് പ്രവേശനം കിട്ടിയിരുന്നില്ല. ആനുപാതിക സീറ്റ് വർധനവും താൽക്കാലിക ബാച്ചുകളും അനുവദിച്ചാണ് സീറ്റുക്ഷാമത്തിന് പരിഹാരമുണ്ടായത്. ഇത്തവണയും പരമാവധി പേർക്ക് പ്രവേശനത്തിന് അവസരമുണ്ടാകുമെന്നാണ് ഹയർ സെക്കൻഡറി അധികൃതർ നൽകുന്ന സൂചന. കഴിഞ്ഞ തവണ ഫുൾ എ പ്ലസ് നേടിയ 14,363 പേരിൽ പലർക്കും രണ്ടാം അലോട്മെന്റ് കഴിഞ്ഞപ്പോഴും പ്രവേശനമില്ലായിരുന്നു. ഇത്തവണ ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം 5466 ആയി കുറഞ്ഞതിനാൽ എ പ്ലസുകാർക്ക് ബുദ്ധിമുട്ടേണ്ടിവരില്ല. കഴിഞ്ഞ വർഷം 48,606 പേരാണ് പ്ലസ് വണിന് ജില്ലയിൽ അപേക്ഷിച്ചത്. ഒന്നാം അലോട്ട്മെന്റിൽ 22,027 പേർക്കായിരുന്നു പ്രവേശനം. രണ്ടാം അലോട്ട്മെന്റോടെ ആകെയുള്ള 27,855 സീറ്റും പൂർണമായി. പിന്നീട് ആനുപാതിക സീറ്റ് വർധനവും താൽക്കാലിക ബാച്ചുകളും അനുവദിച്ചതോടെ കാര്യമായ സീറ്റ് ക്ഷാമമുണ്ടായിരുന്നില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, തമിഴ്നാട് ബോർഡ് പരീക്ഷാഫലം വന്നാൽ കൂടുതൽ അപേക്ഷകരുണ്ടാകും. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 2700ഉം സ്വകാര്യ, സർക്കാർ പോളിടെക്നിക്കുകളിൽ 1400 സീറ്റുകൾ എസ്.എസ്.എൽ.സി വിജയികളെ കാത്തിരിക്കുന്നുണ്ട്.
നൂറിലേറെ നൂറുമേനി
ജില്ലയിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ ബ്രാക്കറ്റിൽ കുട്ടികളുടെ എണ്ണം
സർക്കാർ സ്കൂളുകൾ
ഗവ. സംസ്കൃതം എച്ച്.എസ്.എസ് വടകര (40), ജി.എച്ച്.എസ്.എസ് വടകര പുത്തൂർ (107), ജി.എച്ച്.എസ്.എസ് ചോറോട് (117), ജെ.എൻ.എം.ജി.എച്ച്.എസ്.എസ് പുതുപ്പണം (322), ജി.എച്ച്.എസ്.എസ് അഴിയൂർ (63), ജി.എച്ച്.എസ് ആവള കുട്ടോത്ത് (99), ജി.എച്ച്.എസ്.എസ് കല്ലാച്ചി (170), ജി.ആർ.എഫ്.ടി.എച്ച്.എസ് കൊയിലാണ്ടി (13), ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി (333), ജിഎം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി (132), ജി.എച്ച്.എസ്.എസ് വെള്ളിയോട് (136), ജി.എച്ച്.എസ് വന്മുഖം (89), ജി.എച്ച്.എസ് കാവിലുമ്പാറ (105), ജി.എച്ച്.എസ് ചെറുവണ്ണൂർ (54), ഗവ. ഗണപത് ബി.എച്ച്.എസ് ചാലപ്പുറം (235), ജി.ജി.എച്ച്.എസ്.എസ് കല്ലായി (17), ജി.വി.എച്ച്.എസ് ഫോർ ഗേൾസ് നടക്കാവ് (400), ജി.എച്ച്.എസ്.എസ് ഈസ്റ്റ്ഹിൽ (നാല്), ജി.എച്ച്.എസ്.എസ് കാരപ്പറമ്പ് (59), മോഡൽ ജി.എച്ച്.എസ്.എസ് ചാലപ്പുറം (374), ജി.വി.എച്ച്.എസ്.എസ് കുറ്റിച്ചിറ (27), ജി.എച്ച്.എസ് ഫോർ ബോയ്സ് പറയഞ്ചേരി (10), ജി.ജി.എച്ച്.എസ്.എസ് പറയഞ്ചേരി (12), ജി.എച്ച്.എസ്.എസ് ഇരിങ്ങല്ലൂർ (62), ജി.ആർ.എഫ്.ടി.എച്ച്.എസ് ആൻഡ് വി.എച്ച്.എസ്.എസ് ബേപ്പൂർ (24), ഗവ. അച്യുതൻ ജി.എച്ച്.എസ് ചാലപ്പുറം (88), ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂർ (332), ജി.എഫ്.എച്ച്.എസ്.എസ് പുതിയാപ്പ (22), ജി.എച്ച്.എസ്. കുണ്ടൂപറമ്പ് (ഒമ്പത്), ഇ.എം.എസ് ജി.എച്ച്.എസ്.എസ് പെരുമണ്ണ (170), ജി.എച്ച്.എസ്.എസ് കായണ്ണ (51), ജി.എച്ച്.എസ്.എസ് ശിവപുരം (46), ജി.എച്ച്.എസ്.എസ് കോക്കല്ലൂർ (502), ജി.എച്ച്.എസ്.എസ് കൊളത്തൂർ (144), ജി.എച്ച്.എസ് നായർകുഴി (68), ജി.എച്ച്.എസ്.എസ് കരുവൻപൊയിൽ (219), ജി.ബി.എച്ച്.എസ് ബാലുശ്ശേരി (114), ജി.എച്ച്.എസ് വേങ്ങപ്പറ്റ (48).
എയ്ഡഡ് സ്കൂളുകൾ
ബി.എം.എച്ച്.എസ്.എസ് വടകര (137), സെൻറ് ആൻറണീസ് വടകര (270), എം.ജെ സ്കൂൾ വില്യാപ്പള്ളി (641), മേമുണ്ട എച്ച്.എസ്.എസ് (834), കടത്തനാട് രാജാസ് എച്ച്.എസ് പുറമേരി (162), ആർ.എ.സി എച്ച്.എസ്.എസ് കടമേരി (459), ടി.ഐ.എം ജി.എച്ച്.എസ്.എസ് നാദാപുരം (264), എം.ഐ.എം.എച്ച്.എസ്.എസ് പേരോട് (433), കെ.പി.എം.എസ്.എം.എച്ച്.എസ് അരിക്കുളം (222), ഇരിങ്ങന്നൂർ എച്ച്.എസ്.എസ് (341), എസ്.ഐ.എച്ച്.എസ്.എസ് ഉമ്മത്തൂർ (291), എസ്.വി.എ.എച്ച്.എസ് നടുവത്തൂർ (45), പൊയിൽക്കാവ് എച്ച്.എസ്(243), മണിയൂർ പഞ്ചായത്ത് എച്ച്.എസ്.എസ് (267), എസ്.എൻ.എച്ച്.എസ്.എസ് തിരുവള്ളൂർ (248), റഹ്മാനിയ എച്ച്.എസ് ആയഞ്ചേരി (159), കെ.പി.ഇ.എസ്.എച്ച്.എസ് കായക്കൊടി (140), സംസ്കൃത് എച്ച്.എസ് വട്ടോളി (390), ആർ.എൻ.എം.എച്ച്.എസ് നരിപ്പറ്റ (133), സെൻറ് മേരീസ് എച്ച്.എസ് മരുതോങ്കര (81), ഹോളിഫാമിലി എച്ച്.എസ് പാടത്തുകടവ് (74), പി.ടി. ചാക്കോ എച്ച്.എസ് കുണ്ടുതോട് (85), വടക്കുമ്പാട് എച്ച്.എസ് (315), സി.കെ.ജി മെമ്മോറിയൽ എച്ച്.എസ് ചിങ്ങപുരം (289), എ.ജെ. ജോൺ മെമ്മോറിയൽ എച്ച്.എസ് (176), ക്രസൻറ് എച്ച്.എസ് വാണിമേൽ (433), പ്രോവിഡൻസ് ഗേൾസ് എച്ച്.എസ്.എസ് കോഴിക്കോട് (316), സെൻറ് വിൻസെൻറ് കോളനി ജി.എച്ച്.എസ് (213), സെൻറ് മെക്കിൾസ് എച്ച്.എസ്.എസ് (248), ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസ് (366), സെൻറ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ് (309), സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ് (180), എം.എം.വി.എച്ച്.എസ്.എസ് പരപ്പിൽ (278), ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂൾ വെള്ളിമാട്കുന്ന് (362), സേവിയോ എച്ച്.എസ്.എസ് ദേവഗിരി (252), സി.എം.സി ജി.എച്ച്.എസ് എലത്തൂർ (112), പി.വി.എസ് എച്ച്.എസ് എരഞ്ഞിക്കൽ (236), എ.കെ.കെ.ആർ ഗേൾസ് ചേളന്നൂർ (122), സി.എം.എം.എച്ച്.എസ്.എസ് തലക്കുളത്തൂർ (112), ഹിമായത്തുൽ എച്ച്.എസ് (201), സെൻറ് മേരീസ് ഹൈസ്കൂൾ കല്ലാനോട് (110), കുട്ടമ്പൂർ എച്ച്.എസ് (113), ഹോളിഫാമിലി വേനപ്പാറ (108), സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് തിരുവമ്പാടി (326), സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ് പുന്നക്കൽ (38), സെൻറ് തോമസ് എച്ച്.എസ് തോട്ടുമുക്കം (99), മേരിഗിരി എച്ച്.എസ് മരഞ്ചാട്ടി (22), ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ് കൂമ്പാറ (163), സെൻറ് മേരീസ് എച്ച്.എസ് കക്കാടംപൊയിൽ (32), സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കൂടരഞ്ഞി (197), ചേന്ദമംഗലൂർ എച്ച്.എസ്.എസ് (366), ഹോളിഫാമിലി കട്ടിപ്പാറ (194), സെൻറ് ആൻറണീസ് കണ്ണോത്ത് (191), സെൻറ് ജോസഫ്സ് പുല്ലൂരാംപാറ (183), എം.കെ.എച്ച്.എം.എം.ഒ.എച്ച്.എസ്.എസ് മണ്ണാശ്ശേരി (100), മർകസ് ഗേൾസ് ഹൈസ്കൂൾ (251), സെൻറ് ജോസഫ്സ് എച്ച്.എസ്.എസ് കോടഞ്ചേരി (165), സെന്റ് ജോൺസ് നെല്ലിപ്പൊയിൽ (108), എ.എം.എച്ച്.എസ് പൂവമ്പായ് (95).
അൺ എയ്ഡഡ് സ്കൂളുകൾ
ശ്രീനാരായണ എച്ച്.എസ്.എസ് വടകര (109), ഇലാഹിയ എച്ച്.എസ്.എസ് കാപ്പാട് (103), ഇസ്ലാമിക് അക്കാദമി ഇ.എച്ച്.എസ് കോട്ടക്കൽ (26), ഐ.സി.എസ് സെക്കൻഡറി സ്കൂൾ കൊയിലാണ്ടി (81), എൻ.എസ്.എസ് എച്ച്.എസ്.എസ് മീഞ്ചന്ത (19), ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ് (27), കാലിക്കറ്റ് ഇസ്ലാമിക് റസിഡൻഷ്യൽ എച്ച്.എസ് മാത്തറ (63), അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ് കോഴിക്കോട് (39), ചിന്മയ ഇ.എം.എച്ച്.എസ്.എസ് (78), സിൽവർ ഹിൽ എച്ച്.എസ്.എസ് (104), പ്രസന്റേഷൻ എച്ച്.എസ്.എസ് (175), വെനേറിനി ഇ.എം.എച്ച്.എസ്.എസ് കരിങ്കല്ലായ് (95), ജെ.ഡി.ടി ഇസ്ലാം ഇഖ്റ ഇംഗ്ലീഷ് മീഡിയം സ്കൂൾ (36), ക്രസൻറ് പബ്ലിക് സ്കൂൾ മാവൂർ (52), സരസ്വതി വിദ്യാമന്ദിരം കോട്ടൂളി (27), നിവേദിത വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ രാമനാട്ടുകര (12), സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പന്തീരാങ്കാവ് (43), സരസ്വതി വിദ്യാമന്ദിർ നന്മണ്ട (58), ഇൻഫൻറ് ജീസസ് സ്കൂൾ തിരുവമ്പാടി (113), നസ്രത്ത് സ്കൂൾ പരപ്പൻപൊയിൽ (38), സി.എം സെൻറ് ഹൈസ്കൂൾ മടവൂർ (67), വാദിഹുദ എച്ച്.എസ് ഓമശ്ശേരി (42), ദാറൂറഹ്മ എച്ച്.എസ് തലയാട് (25), അൽ ഇർഷാദ് സ്കൂൾ കല്ലുരുട്ടി (12), സെൻറ് ഫ്രാൻസിസ് സ്കൂൾ പേരാമ്പ്ര (56), അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ കരുവൻപൊയിൽ (24).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.